ഇന്റർഫേസ് /വാർത്ത /Sports / Rishabh Pant | 'പന്ത് തന്നെയാകും വൈറ്റ് ബോൾ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ': സെവാഗ്

Rishabh Pant | 'പന്ത് തന്നെയാകും വൈറ്റ് ബോൾ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ': സെവാഗ്

ഋഷഭ് പന്ത്

ഋഷഭ് പന്ത്

മറ്റുള്ളവർ എന്ത് പറയുന്നു എന്നത് ശ്രദ്ധിക്കാതെ തന്‍റെ കളിയിൽ ശ്രദ്ധിച്ച് അതിനെ മികച്ചതാക്കാൻ ശ്രമിക്കുന്നു. പന്തിനെ കാണുമ്പോൾ തനിക്ക് തന്‍റെ പഴയകാലത്തെ ഓർമ്മ വരുന്നതായും സെവാഗ് കൂട്ടിച്ചേർത്തു.

  • Share this:

വളർന്നു വരുന്ന ഏതൊരു യുവ ക്രിക്കറ്ററുടെയും ആഗ്രഹം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുക എന്ന് തന്നെ ആവും. മികച്ച പ്രകടനങ്ങൾ വഴി തന്‍റെ ടീമിന് വിജയങ്ങൾ കൂടി നേടി കൊടുക്കാനായാൽ അത് ഇരട്ടി മധുരമായി. ഈ ഇരട്ടി മധുരത്തിന്‍റെ രുചിയാണ് ഇന്ത്യയുടെ യുവതാരവും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ നിന്നായി രുചിച്ച് കൊണ്ടിരിക്കുന്നത്. ഈ മികച്ച പ്രകടനങ്ങൾ കൊണ്ട് തനിക്കെതിരെ വിമർശനങ്ങളുമായി വന്നവരുടെ എല്ലാം വായ അടപ്പിച്ചിരിക്കുകയാണ് താരം. വിമർശനങ്ങൾ എല്ലാം അഭിനന്ദങ്ങൾ ആക്കി മാറ്റിയിരിക്കുകയാണ് താരം.

ഇതാ ഇപ്പൊൾ യുവതാരത്തെ വാഴ്ത്തി എത്തിയിരിക്കുന്നത് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ആയിരുന്ന സാക്ഷാൽ വീരേന്ദർ സെവാഗാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്ത് അടുത്ത സൂപ്പർ സ്റ്റാറാകുമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 50 ഓവർ കൂടി മുഴുവനായി നിന്ന് ബാറ്റ് ചെയ്യാനായാൽ പിന്നെ റിഷഭിനെ പിടിച്ചാൽ കിട്ടില്ലെന്ന് കൂടി സേവാഗ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ അവസരം കിട്ടാതെ പോയ പന്ത് തനിക്ക് അവസരം കിട്ടിയ അവസാന രണ്ട് ഏകദിനങ്ങളിലും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ഏകദിനത്തിൽ 40 പന്തുകളിൽ നിന്നും 77 റൺസും മൂന്നാം ഏകദിനത്തിൽ 62 പന്തുകളിൽ നിന്നും 78 റൺസുമാണ് താരം നേടിയത്. ഈ രണ്ട് ഇന്നിഗ്സുകളും പന്ത് നേടിയത് ഇന്ത്യ സമ്മർദ്ദ ഘട്ടങ്ങളിൽ ആയപ്പോഴായിരുന്നു. പന്തിന്റെ ഈ നിർണായക പ്രകടനങ്ങൾ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കുന്നതിൽ സഹായകമാവുകയും ചെയ്തു.

Also Read- Ian Bell | Rishabh Pant | 'റിഷഭ് പന്തില്ലാത്ത ഇന്ത്യൻ ടീമിനെപ്പറ്റി ചിന്തിക്കാൻ കഴിയില്ല'; ഇയാൻ ബെൽ

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും വലിയ പോസിറ്റീവായ കാര്യമാണ് റിഷഭ് പന്ത്. ഏകദിനങ്ങളിൽ മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യാൻ വരുന്ന പന്തിന് രണ്ടാമത് വരുന്ന ബാറ്റിംഗ് പവർപ്ലേയെ നന്നായി ഉപയോഗിക്കാൻ കഴിയുന്നുണ്ട്. അദ്ദേഹത്തെ ടീമിൽ നിലനിർത്തുക എന്നത് ഇന്ത്യയുടെ ആവശ്യമാണ്. വളരെ പോസിറ്റീവായ ചിന്താഗതിയോടെയാണ് താരം കളിക്കുന്നത്. മറ്റുള്ളവർ എന്ത് പറയുന്നു എന്നത് ശ്രദ്ധിക്കാതെ തന്‍റെ കളിയിൽ ശ്രദ്ധിച്ച് അതിനെ മികച്ചതാക്കാൻ ശ്രമിക്കുന്നു. പന്തിനെ കാണുമ്പോൾ തനിക്ക് തന്‍റെ പഴയകാലത്തെ ഓർമ്മ വരുന്നതായും സെവാഗ് കൂട്ടിച്ചേർത്തു.

എന്നാൽ 70, 80 സ്കോറുകൾ നേടുന്ന താരത്തിന് അത് സെഞ്ചുറികളിലേക്ക് മാറ്റാൻ സാധിക്കുന്നില്ല. അതിൽ പന്ത് കൂടുതൽ ശ്രദ്ധിക്കണമെന്ന് സെവാഗ് നിർദേശിച്ചു. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങുമെല്ലാം മികച്ചതാണെന്നും ഇക്കാര്യം കൂടെ ശ്രദ്ധിച്ചാൽ പന്ത് തന്നെയാകും അടുത്ത സൂപ്പർ താരമാകുകയെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

Summary- Virender Sehwag says Rishabh Pant can be the next superstar in white-ball cricket; he reminds me of my old days.

First published:

Tags: India vs England ODI, India vs England ODI Result, India vs England ODI Score, Rishabh Pant, Rohit sharma, Sehwag, Virat kohli