നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ക്രിക്കറ്റിലെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്ന്'; റിഷഭ് പന്തിന്‍റെ ഷോട്ടിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം

  'ക്രിക്കറ്റിലെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്ന്'; റിഷഭ് പന്തിന്‍റെ ഷോട്ടിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം

  ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജും പന്തിനെ പ്രശംസ കൊണ്ട് മൂടി. "ഇതാണ് പുതിയ തലമുറ !! തികച്ചും നിർഭയം! റിവേഴ്സ് സ്വീപ്പ് അല്ലെങ്കിൽ ഷോട്ട് എനിക്ക് ഇതിനെ എന്ത് വിളിക്കണമെന്ന് അറിയില്ല!

  rishabh-pant

  rishabh-pant

  • Share this:
   ഇന്ത്യ ഇംഗ്ലണ്ട് ടി20ക്ക് ശേഷം ട്വിറ്ററിൽ മുൻ ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റ് മഴയായിരുന്നു. ഒരു രാജ്യാന്തര മത്സരം കഴിഞ്ഞാൽ അതിനെ ചുറ്റിപ്പറ്റിയുള്ള വർത്തമാനങ്ങളും സംവാദങ്ങളും ട്വിറ്ററിൽ പതിവ് ആണെങ്കിലും ഈ മത്സരത്തിലെ ഒരു ഷോട്ട് ആണ് സംസാരവിഷയമായത്. കളി കണ്ടവർക്ക് മനസ്സിലായിക്കാണും ഏതാ ഷോട്ട് എന്നും ആരുടെ വകയാണ് ആ ഷോട്ടെന്നും. വേറാരുമല്ല റിഷഭ് പന്താണ് കക്ഷി. തന്‍റെ വ്യതസ്തമായ ബാറ്റിംഗ് ശൈലി കൊണ്ട് ഒരിക്കൽകൂടി ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം ആയിരിക്കുകയാണ് പന്ത്.

   ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നിൽക്കുമ്പോഴാണ് പന്ത് ക്രീസിൽ വരുന്നത്. അപ്പോൾ സ്കോർ ബോർഡിൽ എട്ടു റൺസ് മാത്രം. മത്സരത്തിലെ നാലാം ഓവർ എറിയാൻ വന്നത് അർച്ചറായിരുന്നു. ടെസ്റ്റിലെ പോലെ മങ്ങിയ പ്രകടനം ആയിരുന്നില്ല ടി20യിൽ ആർച്ചറുടേത്. ഇന്ത്യയുടെ പ്രധാന കളിക്കാരിൽ ഒരാളായ രാഹുലിനെ നിലയുറപ്പിക്കും മുന്നേ ബോൾഡാക്കി കൂടാരം കയറ്റിയിരുന്നു. നാലാം ഓവറിലെ അഞ്ചാം പന്ത് റിഷഭ് പന്ത് റിവേഴ്സ് ഫ്ലിക് ചെയ്തത് നേരെ ചെന്ന് പതിച്ചത് ബൗണ്ടറി ലൈനിന് പുറത്തായിരുന്നു. 140 കി. മീ സ്പീഡിൽ വന്ന പന്താണ് പന്ത് ഇത്തരത്തിൽ പറത്തിയത്.

   പന്തിൽ നിന്ന് സ്വാഭാവികമായി എല്ലാവരും പ്രതീക്ഷിക്കുന്ന കളി ഇതാണെങ്കിലും അർച്ചറെ പോലെ ഇത്രയും സ്പീഡിൽ എറിയുന്ന ബോളറെ നേരിട്ട പന്തിന്‍റെ നിർഭയത്വം ആണ് എല്ലാവരെയും ഒരേ പോലെ അമ്പരിപ്പിച്ചത്.

   Also Read- India Vs England | ബുമ്രയെ പിന്നിലാക്കി ചഹൽ; ടി20 വിക്കറ്റ് വേട്ടയിൽ ഒന്നാമത്

   ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലും സമാനമായ ഒരു ഷോട്ട് പന്ത് കളിച്ചിരുന്നു. അന്ന് ആൻഡേഴ്സൺ ആയിരുന്നു പന്ത് എറിഞ്ഞിരുന്നത്. അന്ന് സിക്സ് നേടാൻ പറ്റാതെ പോയ കുറവ് ഇന്നലെ നികത്തി എന്ന് വേണമെങ്കിൽ പറയാം.

   പന്തിന്‍റെ ഷോട്ടിനെ കുറിച്ച് വാചാലരായ ചില ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റുകൾ നോക്കാം

   മുൻ ഇന്ത്യൻ താരം ജാഫർ പറഞ്ഞത്- " പന്ത് ആൻഡേഴ്സണെ റിവേഴ്സ് ഫ്ളിക്കിൽ ഫോർ അടിക്കുന്നു
   ആർച്ചറെ റിവേഴ്സ് ഫ്ലിക്കിൽ സിക്സ് അടിക്കുന്നു. ഇത് പന്തിന്‍റെ ലോകമാണ് നമ്മൾ ഇവിടെ ജീവിക്കുന്നു എന്ന് മാത്രം."

   മുൻ കെവിൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും അമ്പരപ്പ് അടക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ട്വീറ്റ് നോക്കാം - " ക്രിക്കറ്റിലെ തന്നെ മികച്ച ഷോട്ടുകളിൽ ഒന്നാണ് ഇത്. 90mph സ്പീഡിൽ വരുന്ന ഒരു പന്തിനെ റിവേഴ്സ് ഫ്ളിക് ചെയ്യുക. അപാരം!!".

   ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജും പന്തിനെ പ്രശംസ കൊണ്ട് മൂടി. "ഇതാണ് പുതിയ തലമുറ !! തികച്ചും നിർഭയം! റിവേഴ്സ് സ്വീപ്പ് അല്ലെങ്കിൽ ഷോട്ട് എനിക്ക് ഇതിനെ എന്ത് വിളിക്കണമെന്ന് അറിയില്ല! എന്നാൽ ഒരു ഫാസ്റ്റ് ബോളറെ ഇത് പോലെ കളിച്ചതിന് നിങ്ങളെ ഞാൻ നമിക്കുന്നു. ഗെയിം ഓൺ!!
   പന്തിൽ നിന്നും ഇതുപോലെ ഉള്ള ഷോട്ടുകൾ ഇനിയും ക്രിക്കറ്റ് പ്രേമികൾക്ക് പ്രതീക്ഷിക്കാം. അദ്ദേഹത്തിന്‍റെ ബാറ്റിൽ നിന്നും ഇതുപോലെ ഉള്ള ഷോട്ടുകളും മികച്ച ഇന്നിങ്സുകളും വരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

   Summary- Rishabh Pant reverse flicks Archer for a Six. Cricketing world stood awestruck
   Published by:Anuraj GR
   First published:
   )}