നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • എന്തുകൊണ്ട് പന്ത് ലോകകപ്പിനില്ല; ശാസ്ത്രിയോടും വിരാടിനോടും ചോദ്യവുമായി ഋഷി കപൂര്‍

  എന്തുകൊണ്ട് പന്ത് ലോകകപ്പിനില്ല; ശാസ്ത്രിയോടും വിരാടിനോടും ചോദ്യവുമായി ഋഷി കപൂര്‍

  ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു ഡല്‍ഹി താരം പുറത്തെടുത്തത്

  pant

  pant

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്താത്തതിനെതിരെ ചോദ്യവുമായി ബോളിവുഡ് താരം ഋഷി കപൂര്‍. ട്വിറ്ററിലൂടെയാണ് ഋഷി കപൂര്‍ പന്തിനായ് രംഗത്തെത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമയ ഋഷഭ് പന്ത് തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ പുറത്തെടുക്കുന്നത്.

   ഈ സാഹചര്യത്തിലാണ് ബോളിവുഡിലെ സീനിയര്‍ താരം ഇന്ത്യന്‍ പരിശീലകനോടും നായകനോടും ചേദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. ഇരുതാരങ്ങളെയും മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ഋഷി കപൂറിന്റെ ട്വീറ്റ്.   ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു ഡല്‍ഹി താരം പുറത്തെടുത്തത്. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡല്‍ഹി രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോള്‍ വെടിക്കെട്ട് പ്രകടനവുമായി നിര്‍ണായക പങ്കുവഹിച്ചതും പന്തായിരുന്നു.

   First published:
   )}