നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'സഞ്ജുവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സഹതാരം' ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി പരാഗ്

  'സഞ്ജുവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സഹതാരം' ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി പരാഗ്

  17 വയസും 175 ദിവസവും മാത്രമാണ് പരാഗിന്റെ പ്രായം.

  Riyan-Parag

  Riyan-Parag

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഐപിഎല്ലിലെ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗിന്റെ പേരില്‍. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന തങ്ങളുടെ അവസാന ലീഗ് മത്സരത്തിലാണ് പരാഗ് അര്‍ധ സെഞ്ച്വറി നേടിയത്. 17 വയസും 175 ദിവസവും മാത്രമാണ് നേട്ടത്തിലെത്തുമ്പോള്‍ പരാഗിന്റെ പ്രായം.

   രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരമായ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പൃഥ്വി ഷായും കുറിച്ച റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 18 വയസും 169 ദിവസം പ്രായവുമുള്ളപ്പോഴാണ് സഞ്ജുവും ഷായും തങ്ങുടെ ആദ്യ അര്‍ധ സെഞ്ച്വറികള്‍ നേടുന്നത്.

   Also Read: പ്ലേ ഓഫില്‍ കടക്കാതെ രാജസ്ഥാന്‍ പുറത്ത്; ഡല്‍ഹിയുടെ ജയം 5 വിക്കറ്റിന്

   2013 ല്‍ ആദ്യമായി ഐപിഎല്ലിനിറങ്ങിയപ്പോഴായിരുന്നു സഞ്ജു അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായത്. 2018 ലായിരുന്നു പൃഥ്വി ഷായുടെ നേട്ടം. ഇന്നലെ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ റണ്‍ കണ്ടെത്താനാകാതെ കളം വിട്ടപ്പോള്‍ രാജസ്ഥാനെ 100 കടത്തിയത് പരാഗായിരുന്നു.

   49 പന്തില്‍ നിന്ന് 50 റണ്‍സായിരുന്നു പരാഗ് അടിച്ചെടുത്തത്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു യുവതാരത്തിന്റെ പ്രകടനം. മത്സരത്തില്‍ 115 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

   First published:
   )}