• HOME
  • »
  • NEWS
  • »
  • sports
  • »
  • Robin Uthappa| രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റോബിൻ ഉത്തപ്പ

Robin Uthappa| രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റോബിൻ ഉത്തപ്പ

46 ഏകദിനത്തിലും 12 ട്വന്റി 20 യിലും ഉത്തപ്പ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ (Robin Uthappa). ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി ട്വീറ്റിലൂടെ ഉത്തപ്പ അറിയിച്ചു. 20 വർഷത്തെ കരിയറിൽ പിന്തുണ നൽകിയ എല്ലാവർക്കും ഉത്തപ്പ നന്ദിയും താരം പ്രകടിപ്പിച്ചു.

    2007 ൽ ട്വൻറി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. രഞ്ജി ട്രോഫിയിൽ കേരളത്തിനായും ഉത്തപ്പ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനും ഉത്തപ്പ നന്ദി പറഞ്ഞു. 46 ഏകദിനത്തിലും 12 ട്വന്റി 20 യിലും ഉത്തപ്പ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ചെന്നൈക്കായി മികച്ച പ്രകടനമാണ് ഉത്തപ്പ കാഴ്ചവെച്ചത്.

    ഇരുപത് വർഷം നീണ്ട കരിയറിൽ രാജ്യത്തേയും കർണാടക സംസ്ഥാനത്തേയും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. എല്ലാ നല്ല കാര്യങ്ങൾക്കും അവസാനമുണ്ട്, നിറഞ്ഞ മനസ്സോടെയാണ് താൻ വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്നും ട്വീറ്റിൽ ഉത്തപ്പ പറഞ്ഞു.


    കർണാടക കുടക് സ്വദേശിയായ റോബിൻ വേണു ഉത്തപ്പ 2006 ലാണ് തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത്. മലയാളിയായ കോഴിക്കോട് സ്വദേശി റോസലിന്റേയും കുടക് സ്വദേശി വേണു ഉത്തപ്പയുടേയും മകനായി 1985 നവം‍ബർ 11നാണ് ഉത്തപ്പയുടെ ജനനം. പിതാവ് വേണു ഉത്തപ്പ അന്താരാഷ്ട്ര ഹോക്കി റഫറിയാണ്.

    Also Read-  T20 ലോകകപ്പിൽ ഇന്ത്യൻ ടീം പുതിയ ജേഴ്‌സി അണിയും

    2006 ഏപ്രിലിൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലായിരുന്നു ഉത്തപ്പയുടെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ തന്നെ 86 റൺസ് നേടിയിരുന്നു. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്.
    Published by:Naseeba TC
    First published: