• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റോബിൻ ഉത്തപ്പ കേരള ടീം ക്യാപ്റ്റൻ; സയിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ടൂർണമെന്റുകളിൽ ടീമിനെ നയിക്കും

രഞ്ജി ട്രോഫി ക്യാപ്റ്റനായി സച്ചിൻ ബേബി തുടരണോ എന്നതിൽ തീരുമാനം പിന്നീടെന്ന് കെസിഎ

news18
Updated: August 28, 2019, 9:03 PM IST
റോബിൻ ഉത്തപ്പ കേരള ടീം ക്യാപ്റ്റൻ; സയിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ടൂർണമെന്റുകളിൽ ടീമിനെ നയിക്കും
റോബിൻ ഉത്തപ്പ
news18
Updated: August 28, 2019, 9:03 PM IST
സയിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ടൂർണമെന്റുകളിലേക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ റോബിൻ ഉത്തപ്പ നയിക്കും. കഴിഞ്ഞ സീസണിൽ സച്ചിൻ ബേബി ആയിരുന്നു ക്യാപ്റ്റൻ.  ഉത്തപ്പയുടെ നിയമനം ട്വന്റി 20, ഏകദിന ഫോർമാറ്റുകളിൽ മാത്രമെന്ന് കെ സി എ വ്യക്തമാക്കി.

രഞ്ജി ട്രോഫി ക്യാപ്റ്റനായി സച്ചിൻ ബേബി തുടരണോ എന്നതിൽ തീരുമാനം പിന്നീടെന്നും കെസിഎ അറിയിച്ചു. അന്താരാഷ്ട്ര മത്സരപരിചയമാണ് ഉത്തപ്പയെ നായകസ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന്‍ ബേബിയുടെ കീഴില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി സെമിഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളിലെ ടീമിന്റെ പ്രകടനം ആശാവഹമായിരുന്നില്ല.

പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന്‍ ഉത്തപ്പ വരുന്ന ഈ സീസണിലാണ് കേരള ടീമിലെത്തിയത്. കേരളത്തില്‍ വേരുകളുള്ള കര്‍ണാടക സ്വദേശികൂടിയായ ഉത്തപ്പ സൗരാഷ്ട്ര ടീമില്‍ നിന്നാണ് കേരളത്തിനായി കളിക്കാനെത്തുന്നത്. കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്‌ലിന്റെയും മകനാണ് റോബിന്‍ ഉത്തപ്പ.

Loading...

First published: August 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...