നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | ഐ.പി.എൽ. 2021: ഒരൊറ്റ സീസണിൽ 1000 റൺസ് ലക്ഷ്യവുമായി റോബിൻ ഉത്തപ്പ

  IPL 2021 | ഐ.പി.എൽ. 2021: ഒരൊറ്റ സീസണിൽ 1000 റൺസ് ലക്ഷ്യവുമായി റോബിൻ ഉത്തപ്പ

  Robin Uthappa wishes to be the first guy to score 1000 runs in IPL | ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് റോബിന്‍ ഉത്തപ്പ കളിക്കാനിറങ്ങുന്നത്

  റോബിൻ ഉത്തപ്പ

  റോബിൻ ഉത്തപ്പ

  • Share this:
   ഏപ്രിൽ ഒൻപതിന് ആരംഭിക്കാനിരിക്കുന്ന 14-ാം ഐ.പി.എൽ. സീസണിൽ 1000 റൺസ് നേടാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് റോബിൻ ഉത്തപ്പ രംഗത്തെത്തിയിരിക്കുന്നു. ഈ വർഷത്തെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ കളിച്ച താരത്തിന് കാര്യമായ സംഭാവന ടീമിന് നല്‍കുവാന്‍ സാധിച്ചിരുന്നില്ല. താരത്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി രാജസ്ഥാന്‍ റോയൽസ് ജനുവരിയില്‍ ഓള്‍-ക്യാഷ് ഡീല്‍ പ്രകാരം കൈമാറ്റം ചെയ്യുകയായിരുന്നു.

   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒരു‌ സീസണില്‍‌ 1000 റണ്‍സ് നേടുന്ന ആദ്യ താരമാവുക എന്നതാണ് ഇത്തവണ തന്റെ ലക്ഷ്യമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇന്ത്യന്‍ സീനിയര്‍ ബാറ്റ്സ്മാന്‍ റോബിന്‍ ഉത്തപ്പ ഇ.എസ്.പി.എന്‍. ക്രിക്കിന്‍ഫോയോട് പറഞ്ഞത്. ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയാണ്. 2016 ല്‍ നടന്ന ഐപിഎല്ലില്‍ 973 റണ്‍സ് നേടിയാണ്‌ കോഹ്‌ലി ഈ റെക്കോര്‍ഡ് കൈവശം വെച്ചിരിക്കുന്നത്‌. നാല് സെഞ്ചുറികളും, ഏഴ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയായിരുന്നു കോഹ്‌ലിയുടെ റണ്‍വേട്ട.   ഉത്തപ്പ കഴിഞ്ഞ സീസണില്‍ 12 കളിയില്‍ 196 റണ്‍സ് മാത്രമാണ് നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നപ്പോള്‍ 2014ല്‍ ഉത്തപ്പ 660 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലിലെ പരിചയസമ്പന്നരായ ബാറ്റ്സ്മാന്മാരിലൊരാളാണ് റോബിന്‍ ഉത്തപ്പ. ടൂര്‍ണമെന്റില്‍ കളിച്ച 189 മത്സരങ്ങളില്‍ നിന്ന് 27.92 ബാറ്റിംഗ് ശരാശരിയില്‍ 4607 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

   ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് കൂടുതല്‍ മികവോടെ കളിക്കാന്‍ ആഗ്രഹിക്കുന്നത്. കരുത്തരായ എതിരാളികളാണ് അവര്‍. മുംബൈയെ തോല്‍പ്പിക്കുന്നതിലൂടെ മറ്റ് ടീമുകള്‍ക്ക് സന്ദേശം നല്‍കാന്‍ കഴിയും. തന്റെ ടീമിന് വേണ്ടി കഴിയുന്നത്ര വിജയങ്ങള്‍ക്കായി സംഭാവന നല്‍കുകയാണ് ലക്ഷ്യമെന്നും ഉത്തപ്പ പറഞ്ഞു. ഈയിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് താരം ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

   ഏപ്രില്‍ ഒമ്പതിന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. മുംബൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. വിജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാനായിരിക്കും ഇരു ടീമുകളുടെയും ശ്രമം.

   English summary: Robin Uthappa says that he would like to become the first player to score 1,000 runs in a single IPL season. The next season is set to begin from April 9 at Chepauk stadium in Chennai. Inaugural match is between Mumbai Indians and Royal Challengers Bangalore
   Published by:user_57
   First published: