നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Roger Federer | റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി

  Roger Federer | റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി

  ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്

  റോജർ ഫെഡറർ

  റോജർ ഫെഡറർ

  • Share this:
   വിമ്പിൾഡണിൽ 21-ാം ഗ്രാൻഡ്സ്ലാം കിരീടം നേടി റെക്കോർഡിടാൻ ലക്ഷ്യമിടുന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. മൂന്നാം റൗണ്ട് മത്സരത്തിനു പിന്നാലെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കുമെന്ന് ഫെഡറർ സൂചനകള്‍ നൽകിയിരുന്നു. ദൈര്‍ഘ്യമേറിയ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മത്സരത്തില്‍ നിന്നും നിന്ന് പിന്മാറുമെന്നാണ് താരം വെളിപ്പെടുത്തിയത്. ജര്‍മ്മന്‍ താരം കൊപ്പഫെറിനെതിരായ ശക്തമായ പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു.

   ഇതിനു ശേഷമാണ് ഈ മാസം അവസാനം നടക്കുന്ന മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി താരം പ്രഖ്യാപിച്ചത്. "എന്റെ ടീമുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഞാന്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറണമെന്ന് തീരുമാനിച്ചു. രണ്ട് കാല്‍മുട്ട് ശസ്ത്രക്രിയകള്‍ക്കും ഒരു വര്‍ഷത്തിലധികം നീണ്ട വീണ്ടെടുക്കലിനും ശേഷം ഞാന്‍ എന്റെ ശരീരം ശ്രദ്ധിക്കുകയും വീണ്ടെടുക്കലിലേക്കുള്ള വഴിയില്‍ എന്നെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് പ്രധാനമാണ്. കോര്‍ട്ടില്‍ തിരിച്ചെത്തുന്നതിനേക്കാള്‍ വലിയ വികാരമില്ല. എല്ലാവരേയും ഉടന്‍ കാണാം," ഫെഡറര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

   ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്പഫെര്‍ക്കെതിരായ പോരാട്ടം മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ടിരുന്നു. നാലു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ പതിവ് ഒഴുക്കോടെയായിരുന്നില്ല താരം കളിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു തവണ ഫെഡറര്‍ വലതുകാല്‍മുട്ടിനു ശസ്ത്രക്രയയ്ക്കു വിധേയനായിരുന്നു. ഇതിനുശേഷം കളിക്കുന്ന ആറാമത്തെ മത്സരമായിരുന്നു ഇത്. 2020 ജനുവരിക്ക് ശേഷമുള്ള മൂന്നാമത്തെ ടൂര്‍ണമെന്റും. മത്സരത്തില്‍ 7-6(7-5) 6-7(3-7)7-6(7-4)7-5 എന്ന സ്‌കോറിനാണ് ഡൊമിനിക്കിനെ റോജര്‍ ഫെഡറര്‍ മുട്ടുകുത്തിച്ചത്.   മത്സരത്തിലെ ജയത്തിന് ശേഷമാണ് ഓപ്പണില്‍ തുടരുമോ എന്ന കാര്യത്തെക്കുറിച്ച് താരം സംസാരിച്ചത്. ഓരോ ദിവസവും ഉറക്കം എണീക്കുമ്പോഴും ആദ്യം നോക്കുന്നത് കാല്‍മുട്ടിന്റെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്.

   68-ാം തവണയാണ് ഫെഡറര്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ അവസാന 16ല്‍ ഇടംപിടിക്കുന്നത്. 2015ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഫെഡറര്‍ റോളണ്ട് ഗാരോസില്‍ മത്സരിക്കുന്നത്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ താരത്തിന് 40 വയസ്സ് തികയും.

   "കഴിഞ്ഞ രാത്രി അവിശ്വസനീയമായ പോരാട്ടം നടത്തിയ റോജര്‍ ഫെഡറര്‍ പിന്‍‌മാറിയതില്‍ റോളണ്ട് ഗാരോസ് ടൂര്‍ണമെന്റിന് വിഷമമുണ്ട്. റോജര്‍ പാരീസില്‍ തിരിച്ചെത്തിയതില്‍ ഞങ്ങള്‍ എല്ലാവരും സന്തോഷിച്ചു, അവിടെ അദ്ദേഹം മൂന്ന് ഗംഭീര മത്സരങ്ങള്‍ കളിച്ചു. ബാക്കി സീസണില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു," ടൂര്‍ണമെന്റ് ഡയറക്ടര്‍ ഗൈ ഫോര്‍‌ജെറ്റ് ഖേദം രേഖപ്പെടുത്തി.

   English summary: Roger Federer withdraws from French Open 2021. The Swiss ace to stay focused on winning Wimbledon 
   Published by:user_57
   First published:
   )}