• HOME
  • »
  • NEWS
  • »
  • sports
  • »
  • കിരീട നേട്ടത്തില്‍ 'സെഞ്ച്വറി'; ചരിത്രനേട്ടവുമായി റോജര്‍ ഫെഡറര്‍

കിരീട നേട്ടത്തില്‍ 'സെഞ്ച്വറി'; ചരിത്രനേട്ടവുമായി റോജര്‍ ഫെഡറര്‍

109 കിരീടം സ്വന്തമാക്കിയിട്ടുള്ള ജിമ്മി കോണോഴ്‌സ് മാത്രമാണ് ഇനി താരത്തിനു മുന്നിലുളളത്

roger federer

roger federer

  • News18
  • Last Updated :
  • Share this:
    ദുബായ്: നൂറ്  കിരീടമെന്ന ചരിത്രനേട്ടവുമായി റോജര്‍ ഫെഡറര്‍. ദുബായ് ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായാണ് ഫെഡറര്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തില്‍ സിറ്റ്‌സിപാസിനെയാണ് ഫെഡറര്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിസ് ഇതിഹാസത്തിന്റെ ജയം.

    സ്‌കോര്‍ 6-4, 6-4. നൂറ് എടിപി കിരീടം നേടുന്ന രണ്ടാമത്തെ താരമാണ് ഫെഡറര്‍. ജിമ്മി കോന്നോര്‍സിന് ശേഷം 100 എടിപി കിരീടങ്ങളെന്ന നേട്ടം സ്വന്തമാക്കുന്ന താരമാണ് ഫെഡറര്‍. 109 കിരീടം സ്വന്തമാക്കിയിട്ടുള്ള ജിമ്മി കോണോഴ്‌സ് മാത്രമാണ് ഇനി താരത്തിനു മുന്നിലുളളത്.

    Also Read: ധോണിയും ജാദവും രക്ഷകരായി; ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം

     

    ദുബായില്‍ ഫെഡററുടെ എട്ടാം കിരീടമാണ് ഇന്നത്തേത്. 33 ാം എടിപി കിരീടവും. നൂറാം കിരീടമെന്നത് മോഹിപ്പിക്കുന്നതാണെന്ന് ടൂര്‍ണ്ണമെന്റിന് മുമ്പ് താരം പ്രതികരിച്ചിരുന്നു.

    First published: