വിംബിള്‍ഡണ്‍: നദാല്‍ വീണു, ഇനി ദ്യോക്കോവിച്ച് മാത്രം; ആവേശപ്പോരാട്ടത്തില്‍ ഫെഡറര്‍ക്ക് തകര്‍പ്പന്‍ ജയം

നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചാണ് രണ്ടാം സീഡായ ഫെഡററുടെ എതിരാളി

news18
Updated: July 13, 2019, 11:15 AM IST
വിംബിള്‍ഡണ്‍: നദാല്‍ വീണു, ഇനി ദ്യോക്കോവിച്ച് മാത്രം; ആവേശപ്പോരാട്ടത്തില്‍ ഫെഡറര്‍ക്ക് തകര്‍പ്പന്‍ ജയം
federer
  • News18
  • Last Updated: July 13, 2019, 11:15 AM IST
  • Share this:
ലണ്ടന്‍: വിബിംള്‍ഡണ്‍ രണ്ടാം സെമിയില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് റോജര്‍ ഫെഡറര്‍ ഫൈനലില്‍ കടന്നു. നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ വിജയം. സ്‌കോര്‍- 7-6, 1-6, 6-3, 6-4. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചാണ് രണ്ടാം സീഡായ ഫെഡററുടെ എതിരാളി.

ആദ്യസെമിയില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ ബാറ്റിസ്റ്റയെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കലാശപ്പോരിന് ഇടംപിടിച്ചത്. സ്‌കോര്‍- 6-2, 4-6, 6-3, 6-2. 11 വര്‍ഷത്തിനുശേഷമായിരുന്നു വിംബിള്‍ഡണില്‍ ഫെഡററും നദാലും ഏറ്റുമുട്ടിയത്. അവസാനത്തെ മുഖാമുഖത്തില്‍ അന്ന് ഇരുപത്തിരണ്ടുകാരനായ നദാല്‍ ഇരുപത്തിയാറുകാരനായ ഫെഡററെ വീഴ്ത്തിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗെയിം കളിച്ചാണ്.

Also Read: ഇന്ത്യയുടെ തോല്‍വി: കോഹ്‌ലിയോടും ശാസ്ത്രിയോടും മൂന്ന് ചോദ്യങ്ങളുമായി ബിസിസിഐയുടെ ഇടക്കാല ഭരണ സമിതി

അതിനുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഇന്നലത്തെ മത്സരം. 14 നാണ് ഫൈനല്‍ മത്സരം നടക്കുക.

First published: July 13, 2019, 8:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading