നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rafael Nadal| 'റാഫാ ഇത് നിങ്ങൾ അർഹിച്ച അംഗീകാരം'; നദാലിനെ അഭിനന്ദിച്ച് റോജർ ഫെഡറർ

    Rafael Nadal| 'റാഫാ ഇത് നിങ്ങൾ അർഹിച്ച അംഗീകാരം'; നദാലിനെ അഭിനന്ദിച്ച് റോജർ ഫെഡറർ

    ഇരുപതാം ഗ്രാന്റ് സ്ലാം കിരീട നേടത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബഹുമതിയാണ്".

    Image:Facebook

    Image:Facebook

    • Share this:
      20 ഗ്ലാന്റ് സ്ലാം എന്ന ചരിത്ര നേടത്തിൽ തനിക്കൊപ്പമെത്തിയ റഫേൽ നദാലിന് അഭിനന്ദനവുമായി റോജർ ഫെഡറർ. ഇന്നലെ നടന്ന ഫ്രഞ്ച് ഓപ്പണിൽ നൊവാക് ജോക്കോവിച്ചിനെ രണ്ട് മണിക്കൂർ 41 മിനുട്ട് നീണ്ട നിന്ന പോരാട്ടത്തിലാണ് നദാൽ 6-0, 6-2, 7-5 ന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്.

      ഗ്ലാന്റ് സ്ലാം മത്സരങ്ങളിൽ ഇരുപത് കിരീട നേട്ടം എന്ന റെക്കോർഡ് ഇതുവരെ ഫെഡറർക്ക് മാത്രം സ്വന്താമായിരുന്നു. ഫെഡററുടെ ഈ നേട്ടത്തിനൊപ്പമാണ് കളിമൺ കോർട്ടിലെ വിജയത്തോടെ റാഫായും എത്തിയിരിക്കുന്നത്. റോളണ്ട് ഗാരോസിൽ പതിമൂന്നാം കിരീട നേട്ടമാണ് നദാൽ സ്വന്തമാക്കിയത്.


      പത്തൊമ്പതാമത്തെ വയസ്സിലാണ് നദാൽ ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടുന്നത്. കളിമൺ കോർട്ടിലെ അജയ്യ പോരാളി എന്നാണ് ടെന്നീസ് ലോകത്ത് താരം അറിയപ്പെടുന്നത്. 2005 മുതൽ 2008 വരെ നാലുതവണയും 2010-14ൽ തുടർച്ചയായി അഞ്ച് തവണയും അദ്ദേഹം ഫ്രഞ്ച് ഓപ്പൺ നേടി.

      You may also like:ഗ്രാൻസ്ലാം കിരീടനേട്ടത്തിൽ ചരിത്രം; റാഫേൽ നദാൽ റോജർ ഫെഡററിനൊപ്പം

      ചരിത്ര നേട്ടം സ്വന്തമാക്കിയ നദാലിനെ അഭിനന്ദിച്ച് ഫെഡറർ ട്വിറ്ററില് ഇങ്ങനെ കുറിച്ചു, "വ്യക്തി എന്ന നിലയിലും ചാമ്പ്യൻ എന്ന നിലയിലും എന്റെ സുഹൃത്ത് റാഫായോട് എനിക്കെന്നും ബഹുമാനം മാത്രമാണുള്ളത്. വർഷങ്ങളോളം എന്റെ ഏറ്റവും വലിയ എതിരാളിയാണ് അദ്ദേഹം. മികച്ച താരങ്ങളാകാൻ നാം ഇരുവരും പരസ്പരം ഏറെ സഹായിച്ചു. ഇരുപതാം ഗ്രാന്റ് സ്ലാം കിരീട നേടത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബഹുമതിയാണ്".

      കായിക ലോകത്തെ വലിയ അംഗീകാരമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിനേയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഒരാൾക്ക് തനിച്ച് സ്വന്തമാക്കാൻ കഴിയുന്ന നേട്ടമല്ല ഇത്. നമുക്ക് രണ്ടു പേരുടേയും കരിയറിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ചുവടു മാത്രമാകട്ടെ ഇത് എന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ റാഫാ, നിങ്ങൾ ഇത് അർഹിക്കുന്നു. - ഫെഡററുടെ വാക്കുകൾ.

      തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് റോളണ്ട് ഗാരോസ് എന്നായിരുന്നു കിരീട നേട്ടത്തിന് ശേഷം നദാൽ പറഞ്ഞത്. തന്റെ ടെന്നീസ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ ഇവിടെ ചെലവഴിച്ചത് ഇവിടെയാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
      Published by:Naseeba TC
      First published:
      )}