നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒരു മത്സരത്തിലെ തോല്‍വി കൊണ്ട് ഇന്ത്യയെ മോശം ടീമായി കാണരുത്; പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം

  ഒരു മത്സരത്തിലെ തോല്‍വി കൊണ്ട് ഇന്ത്യയെ മോശം ടീമായി കാണരുത്; പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം

  'ന്യൂസിലന്‍ഡിന്റെ ജയത്തോടെ ഇന്ത്യ ഒരു മോശം ടീമാണെന്ന് അര്‍ത്ഥമില്ല. ഇന്ത്യന്‍ ടീം എത്രത്തോളം കരുത്തരാണെന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ അവരുടെ പ്രകടനം മാത്രം നോക്കിയാല്‍ മതിയാകും.'

  ഇന്ത്യന്‍ ക്രിക്കറ്റ് ടീം

  ഇന്ത്യന്‍ ക്രിക്കറ്റ് ടീം

  • Share this:
   ഐ സി സി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിന് തോല്‍വി വഴങ്ങിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും സംഘവും വന്‍ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഫൈനലിലെ ടീം സെലക്ഷനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സതാംപ്ടണിലെ പേസിനെ തുണക്കുന്ന പിച്ചുകളില്‍ രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. ന്യൂസിലന്‍ഡ് 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ ഏക സ്പിന്നറായ അജാക്സ് പട്ടേലിനെ പോലും പുറത്തിരുത്തിയപ്പോഴും ഇന്ത്യന്‍ ടീം അശ്വിനെയും ജഡേജയെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അശ്വിന്‍ രണ്ട് ഇന്നിങ്സില്‍ നിന്നും നാല് വിക്കറ്റുകള്‍ പിഴുതപ്പോള്‍ വെറും ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് നേടാന്‍ കഴിഞ്ഞത്. ബാറ്റിങ്ങിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

   എന്നാല്‍ മത്സരശേഷം ഇന്ത്യയുടെ ടീം സെലക്ഷന്‍ പാളിയിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും രംഗത്തെത്തിയിരുന്നു. നാല് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ടീമില്‍ വേണമായിരുന്നെന്നും നിര്‍ഭാഗ്യവശാല്‍ നമുക്ക് അത് ഇല്ലാതെ പോയിയെന്നുമായിരുന്നു കോഹ്ലിയുടെ വിശദീകരണം. മത്സരത്തില്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നുവെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറും ഒരു ടെസ്റ്റിലൂടെ വിജയികളെ കണ്ടെത്തുന്ന രീതിയോട് തനിക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

   ഫൈനലില്‍ തോറ്റെങ്കിലും കോഹ്ലിയുടെ ഇന്ത്യന്‍ ടീമിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ രോഹന്‍ ഗവാസ്‌കര്‍. ഫൈനലിലെ തോല്‍വിയോടെ ഇന്ത്യന്‍ ടീമിനെ ഒരു മോശം ടീമായി കാണരുത് എന്നാണ് അദ്ദേഹം പറയുന്നത്. 'കരുത്തുറ്റ ടീമാണ് ഇന്ത്യയുടേത്. ഒരുപാട് ലോകോത്തര താരങ്ങള്‍ ഉള്‍പ്പെട്ട ഒരു സൂപ്പര്‍ ടീം. ശരിയാണ്, ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ത്യയേക്കാള്‍ നന്നായി കളിച്ചു. ന്യൂസിലന്‍ഡിന്റെ ജയത്തോടെ ഇന്ത്യ ഒരു മോശം ടീമാണെന്ന് അര്‍ത്ഥമില്ല. ഇന്ത്യന്‍ ടീം എത്രത്തോളം കരുത്തരാണെന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ അവരുടെ പ്രകടനം മാത്രം നോക്കിയാല്‍ മതിയാകും.'- രോഹന്‍ ഗവാസ്‌കര്‍ പറഞ്ഞു.

   'ഇന്ന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഏതൊരു ടീമിനേയും വെല്ലുവിളിക്കാന്‍ ശക്തിയുണ്ട്. വിദേശ പിച്ചുകളില്‍ പോലും ഇന്ത്യന്‍ പേസര്‍മാര്‍ ആധിപത്യം പുലര്‍ത്തുന്നു. എഴുപതുകളിലും എണ്‍പതുകളിലും കപില്‍ ദേവ് യുവതലമുറയെ ഏറെ പ്രചോദിപ്പിച്ചിരുന്നു. അതിലൂടെയാണ് ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, സഹീര്‍ ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന തലമുറ വളര്‍ന്നുവന്നത്. ഇപ്പോള്‍ അഞ്ച് മുതല്‍ ഏഴ് വരെ പേസര്‍ നമുക്കുണ്ട്.'- രോഹന്‍ വിശദമാക്കി.

   ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് കളിക്കാനുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നീ പേസര്‍മാരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഫൈനലില്‍ കളിച്ച ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാകും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
   Published by:Sarath Mohanan
   First published:
   )}