HOME » NEWS » Sports » ROHIT AND DHAWAN WILL OPEN THE INNINGS IN THE ODI SERIES SAYS VIRAT KOHLI INT SAR

India Vs England ODI | 'ഏകദിന പരമ്പരയിൽ രോഹിത്തും ധവാനും ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യും'- കോഹ്ലി

ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിൽ 4 ഓപ്പണിങ്ങ് പരീക്ഷണങ്ങളാണ് ഇന്ത്യൻ ടീം നടത്തിയത്. ഇംഗ്ലണ്ടിനെതിരെ നിർണായകമായ അവസാന ടി20 മൽസരത്തിൽ കോഹ്ലിയാണ് രോഹിത്തിനൊപ്പം ഇന്ത്യൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തത്

News18 Malayalam | news18-malayalam
Updated: March 22, 2021, 10:16 PM IST
India Vs England ODI | 'ഏകദിന പരമ്പരയിൽ രോഹിത്തും ധവാനും ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യും'- കോഹ്ലി
വിരാട് കോഹ്ലി
  • Share this:
പൂനെയിൽ നാളെ തുടങ്ങാനിരിക്കുന്ന മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിൽ രോഹിത് ശർമയും ശിഖാർ ധവാനും ഇന്ത്യൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അറിയിച്ചു. 50 ഓവര്‍ ഫോര്‍മാറ്റില്‍ രോഹിത്തും ധവാനും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി തുടരുമെന്നും കോഹ്ലി പറഞ്ഞു. ഈ സഖ്യം ഏകദിന ഫോർമാറ്റിൽ വിജയകരമായാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിനാൽ ഈ സഖ്യത്തിൽ പൊളിച്ചുപണി ആവശ്യമില്ലെന്നും കോഹ്ലി വ്യക്തമാക്കി.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച്‌ 23, 26, 28 തിയ്യതികളിലാണ് മത്സരങ്ങൾ. മഹാരാഷ്ട്രയിലെ ഉയർന്ന കോവിഡ് നിരക്ക് മൂലം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ടെസ്റ്റിലെയും ടി20 യിലെയും വിജയം തുടരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ ആശ്വാസ പരമ്പരയ്ക്ക് വേണ്ടിയാകും ഇംഗ്ലണ്ട് ടീം ഇറങ്ങുക.

ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിൽ 4 ഓപ്പണിങ്ങ് പരീക്ഷണങ്ങളാണ് ഇന്ത്യൻ ടീം നടത്തിയത്. ഇംഗ്ലണ്ടിനെതിരെ നിർണായകമായ അവസാന ടി20 മൽസരത്തിൽ കോഹ്ലിയാണ് രോഹിത്തിനൊപ്പം ഇന്ത്യൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തത്. 94 റൺസിന്റെ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് സ്കോർ ചെയ്തത്. ഇംഗ്ലണ്ടിനെ 36 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതിനു ശേഷം നടന്ന പ്രസന്റേഷൻ സെറിമണിയിലാണ് താരം ആവേശകരമായ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ഐ പി എല്ലിലും താൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുമെന്നാണ് കോഹ്ലി പറഞ്ഞത്. ടി20യിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 8 തവണ മാത്രമാണ് കോഹ്ലി ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തിട്ടുള്ളത്.

You May Also Like- India Vs England ODI | ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

കോഹ്ലിയുടെ ഈ പ്രഖ്യാപനം ആരാധകരിൽ നാളത്തെ മത്സരത്തേക്കുറിച്ച് ആശങ്കകൾ സൃഷ്ടിച്ചു. നാളത്തെ ഏകദിനത്തിലും കോഹ്ലി രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ കോഹ്ലി കാര്യങ്ങൾ വ്യക്തമാക്കി. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പൺ ചെയ്ത നീക്കം എല്ലാ ഫോര്‍മാറ്റുകളിലും പതിവാക്കാൻ ഉദ്ദേശ്ശിക്കുന്നില്ലെന്നും കോഹ്ലി പറഞ്ഞു. ശിഖാർ ധവാനും രോഹിത്തും കുറച്ചു കൊല്ലങ്ങളായി ഏകദിന ഫോർമാറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാറുണ്ട്. സൂര്യകുമാര്‍ യാദവിന് ഒരു സ്ലോട്ടിന് വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തത് എന്നും കോഹ്ലി പത്രസമ്മേളനത്തില്‍ പറഞ്ഞു. സൂര്യകുമാറും തന്റെ ദൗത്യം ഗംഭീരമാക്കിയിരുന്നു.

News summary: India skipper Virat Kohli confirmed that the successful opening combination of Shikhar Dhawan and Rohit Sharma will continue to open batting for India in the ODI series against England.
Published by: Anuraj GR
First published: March 22, 2021, 10:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories