ഓപ്പണറായി പതിനായിരം റൺസ്; വമ്പന്‍മാരിൽ നാലാമനായി രോഹിത് ശർമ

മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യയുടെ 'ഹിറ്റ്' മാൻ

News18 Malayalam | news18-malayalam
Updated: January 29, 2020, 5:59 PM IST
ഓപ്പണറായി പതിനായിരം റൺസ്; വമ്പന്‍മാരിൽ നാലാമനായി രോഹിത് ശർമ
രോഹിത് ശർമ
  • Share this:
ഹാമിൽട്ടൺ: സൂപ്പർ ഓവറിൽ ഇന്ത്യക്ക് സൂപ്പർജയം സമ്മാനിച്ച 'ഹിറ്റ്' മാൻ രോഹിത് ശർമ ക്രിക്കറ്റിൽ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തം പേരിനൊപ്പം ചേർത്തു. ഓപ്പണർ എന്ന നിലയിൽ കളിയുടെ മൂന്നു ഫോർമാറ്റുകളിൽ നിന്നായി പതിനായിരം റൺസ് നേടുന്ന താരമായാണ് ഇന്ത്യയുടെ ഹിറ്റ്മാൻ മാറിയത്. ഹാമിൽട്ടണിലെ സെഡൻപാർക്കിലെ മൂന്നാം ടി20 മത്സരത്തിലാണ് രോഹിത് ശർമ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

Also Read- India vs New Zealand 3rd T20I | സൂപ്പർ ഓവറിൽ ആവേശ ജയം ; ഇന്ത്യക്ക് പരമ്പര

സുനിൽ ഗവാസ്കർ, സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സേവാഗ് എന്നിവര്‍ക്ക് പിന്നാലെ ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് രോഹിത്. അതേസമയം, 50 ശതമാനത്തിൽ കൂടുതൽ റൺ ശരാശരിയുള്ള ഈ പട്ടികയിലെ ഏക താരം കൂടിയാണ് ഈ മുംബൈ താരം. 219 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത് ശർമ പതിനായിരം റൺസ് നേടിയത്. 50.33 ശരാശരിയിലാണ് ഈ നേട്ടം.

ന്യൂസിലാൻഡിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും രോഹിത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ ഏഴും രണ്ടാം മത്സരത്തിൽ എട്ടും റൺസാണ് രോഹിത് നേടിയത്. എന്നാൽ മൂന്നാം മത്സരത്തിൽ ഉശിരൻ തിരിച്ചുവരവ് തന്നെ താരം നടത്തി. 23 പന്തിൽ അർധ സെഞ്ചുറിയുമായാണ് താരം ഫോമിലേക്കുള്ള മടങ്ങിവരവ് അവിസ്മരണീയമാക്കിയത്. 40 പന്തിൽ ആറ് സിക്സും മൂന്നും ഫോറും സഹിതം 65 റൺസെടുത്താണ് രോഹിത് പുറത്തായത്. അതിന് ശേഷം സൂപ്പർ ഓവറിലാണ് അവസാന രണ്ടു പന്തും സിക്സടിച്ച് രോഹിത് ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചത്.

 
First published: January 29, 2020, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading