'ഓസീസിനെ ക്രൂനാല്‍ എറിഞ്ഞിട്ടു'

News18 Malayalam
Updated: November 25, 2018, 3:40 PM IST
'ഓസീസിനെ ക്രൂനാല്‍ എറിഞ്ഞിട്ടു'
  • Share this:
സിഡ്നി: ഓസീസിനെതിരെ നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തില്‍ മികച്ച രീതിയില്‍ കളിച്ച ഓസീസിനെ ക്രൂനാല്‍ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനത്തിലൂടെയാണ് ഇന്ത്യ പിടിച്ച് കെട്ടിയത്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 164 റണ്‍സ് നേടിയത്. ഇന്ത്യക്കായി ക്രൂനാലിനു പുറമെ കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആരോണ്‍ ഫിഞ്ചും ജോണ്‍ ഷോര്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 8.3 ഓവറില്‍ 68 റണ്‍സായിരുന്നു ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. 28 റണ്‍സ് നേടിയ ഫിഞ്ചിനെ കുല്‍ദീപ് പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു. തൊട്ട് പിന്നാലെ 33 റണ്‍സ് നേടിയ ഷോര്‍ട്ടിനെ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തു. മക്ഡര്‍മോട്ടിനെ റണ്‍സെടുക്കും മുമ്പെയും ക്രൂനാല്‍ മടക്കി.

'ഫോട്ടോഷൂട്ടിലല്ല; കളിയില്‍ ശ്രദ്ധിക്കൂ'

തകര്‍ച്ചയിലേക്ക് കൂപ്പുകുത്താനൊരുങ്ങിയ ഓസീസിനെ അവസാന നിമിഷം ആഞ്ഞടിച്ച സ്റ്റോയിനിസാണ് 150 കടത്തിയത്. 15 പന്തില്‍ നിന്ന് താരം പുറത്താകാതെ 25 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ രണ്ട് ഓവറില്‍ 12 റണ്‍സെടുത്തിട്ടുണ്ട്.

പരമ്പരയിലെ ആദ്യ മത്സരം ഓസീസ് ജയിക്കുകയും രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.

First published: November 25, 2018, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading