നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഭാഗ്യമോ നിര്‍ഭാഗ്യമോ അല്ല' മുംബൈയ്ക്ക് ജയമൊരുക്കിയത് അവസാന പന്തിന് മുമ്പ് മലിംഗയോട് രോഹിത് പറഞ്ഞ ഈ വാക്കുകള്‍

  'ഭാഗ്യമോ നിര്‍ഭാഗ്യമോ അല്ല' മുംബൈയ്ക്ക് ജയമൊരുക്കിയത് അവസാന പന്തിന് മുമ്പ് മലിംഗയോട് രോഹിത് പറഞ്ഞ ഈ വാക്കുകള്‍

  മലിംഗയെറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്ണായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്

  rohit

  rohit

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ആരാധകരുടെ നെഞ്ചിടിപ്പ വര്‍ധിപ്പിക്കുന്നതായിരുന്നു. അവസാന പന്തുവരെ ആവേശം നിറഞ്ഞ നിന്ന മത്സരത്തില്‍ ഒരു റണ്ണിനാണ് മുംബൈ വിജയിക്കുന്നത്. എന്നാല്‍ ഭാഗ്യം കൊണ്ടല്ല തങ്ങള്‍ വിജയിച്ചതെന്നും വ്യക്തമായ പ്ലാനിങ്ങോടെയാണ് അവസാന പന്ത് എറിഞ്ഞതെന്നുമാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ പറയുന്നത്.

   ലസിത് മലിംഗയെറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്ണായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ടു റണ്‍സും. ലാസ്റ്റ് പന്ത് നേരിട്ട ഷര്‍ദുല്‍ താക്കൂറിനെ തനിക്ക് നന്നായി അറിയാമായിരുന്നെന്നും അതനുസരിച്ച് പന്തെറിയാന്‍ മലിംഗയോട് പറഞ്ഞിരുന്നെന്നുമാണ് രോഹിത് പറയുന്നത്.

   Also Read: 'ആര്‍ക്കുവേണം പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും ഞങ്ങള്‍ക്ക് കിരീടമില്ലേ' ടീം ക്യാമ്പിലെ ജയവര്‍ധനയുടെ പ്രസംഗം

   'ബാറ്റ്‌സ്മാനെ പുറത്താക്കുക എന്നതു തന്നെയായിരുന്നു ലക്ഷ്യം ഷര്‍ദുല്‍ താക്കൂറിനെ എനിക്ക് നല്ലപോലെ അറിയാം. ഷര്‍ദുല്‍ എവിടെ അടിക്കാന്‍ ശ്രമിക്കുമെന്നും. അതുകൊണ്ടാണ് ഞാനും മലിംഗയും ചേര്‍ന്ന് സ്ലോ ബോള്‍ എറിയാമെന്ന തീരുമാനം എടുത്തത്. അവസാന പന്തില്‍ വമ്പനടിക്ക് ശമിച്ചാലും സ്ലോ ബോളാണെങ്കില്‍ ക്യാച്ചാവാനുള്ള സാധ്യത കൂടുതലാണ്.' രോഹിത് പറഞ്ഞു.

   അവസാന പന്തെറിയുമ്പോഴും രണ്ട് ടീമിനും തുല്യസാധ്യതയായിരുന്നുവെന്നും രോഹിത് പറഞ്ഞു. മലിംഗയ്ക്ക് ഓവര്‍ നല്‍കാനുള്ള തീരുമാനം പരിചയസമ്പത്തിന് മുന്‍ നിര്‍ത്തിയായിരുന്നെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു. 'തീരുമാനം പാളിയാല്‍ വന്‍ വിമര്‍ശനത്തിന് കാരണമാകുമെന്ന് അറിയാമായിരുന്നു. പക്ഷെ ആ സമയം പരിചയസമ്പത്തിനെ ആശ്രയിക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മലിംഗ മുമ്പും നിരവധി തവണ പന്തെറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവസാന ഓവര്‍ എറിയാന്‍ മലിംഗയെ തന്നെ വിളിച്ചത്' രോഹിത് പറഞ്ഞു.

   First published:
   )}