'സൂക്ഷിച്ച് നോക്ക് പന്ത് ബാറ്റിലാണോ പാഡിലാണോ കൊണ്ടതെന്ന്' വിവാദ പുറത്താകലില്‍ പ്രതികരണവുമായി രോഹിത്

ഇന്ന് ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് രോഹിത് ശര്‍മ.

news18
Updated: June 28, 2019, 6:12 PM IST
'സൂക്ഷിച്ച് നോക്ക് പന്ത് ബാറ്റിലാണോ പാഡിലാണോ കൊണ്ടതെന്ന്' വിവാദ പുറത്താകലില്‍ പ്രതികരണവുമായി രോഹിത്
rohit
  • News18
  • Last Updated: June 28, 2019, 6:12 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ഇന്നലെ നടന്ന ഇന്ത്യ വിന്‍ഡീസ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പുറത്താകലിനെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. 18 റണ്‍സുമായി മുന്നേറുകയായിരുന്ന താരം കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഫീല്‍ഡ് അംപയര്‍ വിക്കറ്റനുവദിക്കാത്തതിനെത്തുടര്‍ന്ന് ഡിആര്‍എസ് വിളിച്ചായിരുന്നു കരീബിയന്‍പ്പട വിക്കറ്റ് നേടിയത്.

തേര്‍ഡ് അംപയറിന്റെ പരിശോധനയിലും രോഹിത്തിന്റെ ബാറ്റിലാണോ പാഡിലാണോ പന്ത് കൊണ്ടതെന്ന് വ്യക്തമായിരുന്നില്ല. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റ് കടന്നശേഷമായിരുന്നു ചലനങ്ങള്‍ ഉണ്ടായതെന്ന സംശയവും ഉണര്‍ന്നെങ്കിലും പാഡിലാണോ ബാറ്റിലാണോയെന്ന് പരിശോധിക്കാതെ തേര്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കുകയായിരുന്നു.

Also Read: സെമിയിലേക്ക് ആരൊക്കെ? മൂന്ന് സ്ഥാനങ്ങള്‍ക്കായി പോരാടുന്നത് ആറു ടീമുകള്‍; സാധ്യതകള്‍ ഇങ്ങനെ

അംപയര്‍ തീരുമാനം മാറ്റിയതോടെ രോഹിത് ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചതെങ്കിലും ഇന്ന് ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. രണ്ട് ചിത്രങ്ങളാണ് രോഹിത് ട്വീറ്റ് ചെയ്തിരിക്കുന്നത്. പന്ത് ബാറ്റില്‍ കൊള്ളാതെ കടന്നുപോകുന്നതും പാഡില്‍ തട്ടുന്നതുമാണ് ചിത്രങ്ങളിലുള്ളത്. രണ്ട് കണ്ണുകളുടെ ഇമോജി സഹിതമാണ് രോഹിത്തിന്റെ ട്വീറ്റ്.

 



First published: June 28, 2019, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading