• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

രോഹിതിന്റെ 'കുഞ്ഞ് മാലാഖയ്ക്ക്' പേരിട്ടു


Updated: January 6, 2019, 6:16 PM IST
രോഹിതിന്റെ 'കുഞ്ഞ് മാലാഖയ്ക്ക്' പേരിട്ടു

Updated: January 6, 2019, 6:16 PM IST
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ കുട്ടിക്ക് പേരിട്ടു. രോഹിതും ഭാര്യ ഋതികയും ചേര്‍ന്നാണ് കുട്ടിയ്ക്ക് പേരു വിളിച്ചത്. 'സമൈറ' എന്നാണ് രോഹിതിന്റെ 'കുഞ്ഞ് മാലാഖ'യുടെ പേര്. രോഹിത് ഓസീസില്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു താരത്തിന് കുട്ടിപിറന്നത്. ഇതോടെ നാലാം ടെസ്റ്റില്‍ കളിക്കാതെ താരം ഇന്ത്യയിലേക്ക മടങ്ങുകയാിരുന്നു.

ലോസ് ആഞ്ചലീസിലെ പോപ് റോക്ക് ബാന്‍ഡ് മറൂണ്‍ 5-ന്റെ 'ഗേള്‍സ് ലൈക്ക് യു' എന്ന പാട്ടിലെ വരികളോടൊപ്പമാണ് രോഹിത് മകളുടെ പേര് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. രോഹിതും ഋതികയും ചേര്‍ന്ന് കുട്ടിയുടെ കാതില്‍ പേരുവിളിക്കുന്നതിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്.



2015 ഡിസംബര്‍ 13 നായിരുന്നു രോഹിതും ഋതികയും വിവാഹിതരായത്. താരത്തിന്റെ പ്രധാന നേട്ടങ്ങളിലെല്ലാം ഗ്യാലറിയില്‍ സാക്ഷിയായി ഋതികയും ഉണ്ടാകാറുണ്ട്. രോഹിത് ഡബിള്‍ സെഞ്ച്വറി നേടിയപ്പോഴും മറ്റും ഋതികയുടെ പ്രതികരണങ്ങളും വാര്‍ത്തയായിരുന്നു.

First published: January 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍