ഒരു സെഞ്ച്വറിയില്‍ ഒരുപിടി റെക്കോര്‍ഡുകള്‍; രോഹിത്തിന്റെ ബാറ്റില്‍ പിറന്ന നേട്ടങ്ങള്‍ ഇവ
ഏകദിനത്തിലെ തന്റെ 23ാം സെഞ്ച്വറിയാണ് രോഹിത്ത് ഇന്ന് നേടിയത്.
news18
Updated: June 5, 2019, 11:28 PM IST

rohit
- News18
- Last Updated: June 5, 2019, 11:28 PM IST
സതാംപ്ടണ്: പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആറുവിക്കറ്റ് ജയവുമായി ഇന്ത്യ നിറഞ്ഞാടിയപ്പോള്‍ സെഞ്ച്വറിയോടെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശര്‍മ സ്വന്തമാക്കിത് ഒരുപിടി റെക്കോര്‍ഡുകള്‍. ഏകദിന സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലിയെ മറികടന്നതുള്പ്പെടെയാണ് റെക്കോര്‍ഡുകളാണ് രോഹിത്തിനെ തേടിയെത്തിയത്.
ഏകദിനത്തിലെ തന്റെ 23ാം സെഞ്ച്വറിയാണ് രോഹിത്ത് ഇന്ന് നേടിയത്. ഗാംഗുലിയുടെ 22 സെഞ്ച്വറികള്‍ മറികടന്ന് സെഞ്ച്വറി വേട്ടക്കാരുടെ ഇന്ത്യന്‍ പട്ടികയില്‍ മൂന്നാമനാകാന്‍ രോഹിത്തിനായി. സച്ചിന് ടെന്‍ഡുല്‍ക്കര്‍ (49), വിരാട് കോഹ്ലി (41) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്. Also read: ICC World Cup 2019: ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 6 വിക്കറ്റിന്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ അടിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്താനും ഇന്നത്തെ പ്രകടനം രോഹിത്തിനെ സഹായിച്ചു. 5 സെഞ്ച്വറികളുമായി സച്ചിനാണ് ഈ പട്ടികയിലും മുന്നില്‍. രണ്ടാമത് 4 സെഞ്ച്വറികളുമായി വിരാട് കോഹ്ലിയും. മൂന്നാം സ്ഥാനത്ത് 3 വീതം സെഞ്ച്വറികളുമായി ശിഖര്‍ ധവാന്, ഗാംഗുലി എന്നിവര്‍ക്കൊപ്പമാണ് രോഹിത്.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് സച്ചിന് ധവാന് എന്നിവരാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. 2001 ലോകകപ്പില്‍ നാഗ്പൂരിലായിരുന്നു സച്ചിന് പ്രോട്ടീസിനെതിരെ 100 അടിച്ചത്. ധവാനാകട്ടെ 2015 ലെ ലോകകപ്പില്‍ മെല്‍ബണില്‍ വെച്ചും.
വിദേശ പിച്ചുകളിലെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏകദിന സെഞ്ച്വറികളുടെ എണ്ണത്തില്‍ ധവാനെ മറികടന്ന് മൂന്നാമനാകാനും രോഹിത്തിന് ഇന്ന് കഴിഞ്ഞു. 12 സെഞ്ച്വറിയാണ് രോഹിത്തിന്റെ സമ്പാദ്യം ധവാന് 11 ഉം. രോഹിത്തിനു മുന്നില്‍ 15 സെഞ്ച്വറികളുമായി ഗാംഗുലിയും 26 സെഞ്ച്വറികളുമായി സച്ചിനുമാണുള്ളത്.
ഏകദിനത്തിലെ തന്റെ 23ാം സെഞ്ച്വറിയാണ് രോഹിത്ത് ഇന്ന് നേടിയത്. ഗാംഗുലിയുടെ 22 സെഞ്ച്വറികള്‍ മറികടന്ന് സെഞ്ച്വറി വേട്ടക്കാരുടെ ഇന്ത്യന്‍ പട്ടികയില്‍ മൂന്നാമനാകാന്‍ രോഹിത്തിനായി. സച്ചിന് ടെന്‍ഡുല്‍ക്കര്‍ (49), വിരാട് കോഹ്ലി (41) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്.