• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഓപ്പണറായി കസറിയ രോഹിത് സ്വന്തമാക്കിയത് ഇതിഹാസ താരം ബ്രാഡ്മാന്‍റെ റെക്കോഡ്

മൂന്ന് ഫോർമാറ്റിലും ഓപ്പണറായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് റെക്കോഡും രോഹിത് സ്വന്തമാക്കി

news18-malayalam
Updated: October 3, 2019, 8:29 AM IST
ഓപ്പണറായി കസറിയ രോഹിത് സ്വന്തമാക്കിയത് ഇതിഹാസ താരം ബ്രാഡ്മാന്‍റെ റെക്കോഡ്
rohit
  • Share this:
വിശാഖപട്ടണം: ടെസ്റ്റിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് ശർമ്മ അഞ്ച് സിക്സറും 12 ബൗണ്ടറികളുടെയും അകമ്പടിയോടെ മിന്നും സെഞ്ച്വറി കാഴ്ചവെച്ചപ്പോൾ പഴങ്കഥയായത് ഇതിഹാസ താരം ഡോണൾഡ് ബ്രാഡ്മാന്‍ റെക്കോഡ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ 174 പന്ത് നേരിട്ട രോഹിത് ഇന്നലെ 115 റൺസാണ് അടിച്ച് കൂട്ടിയത്. ഇതോടെ ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് മത്സരങ്ങളിൽ 98.22 ബാറ്റിങ് ശരാശരിയിലേക്കാണ് രോഹിത് എത്തിനിൽക്കുന്നത്. 15 ഇന്നിങ്സിൽ 884 റൺസ് സ്വന്തമായുള്ള രോഹിത്തിന്റെ ഹോം ബാറ്റിങ് ശരാശരി ഇപ്പോൾ ഇതിഹാസ താരം സർ ഡോണൾഡ് ബ്രാഡ്മാന് ഒപ്പമാണ്. ഓസ്ട്രേലിയയിൽ നടന്ന 33 ടെസ്റ്റുകളിൽ 4322 റൺസ് നേടിയിട്ടുള്ള ബ്രാഡ്മാന്റെ ശരാശരിയും 98.22 തന്നെയാണ്.

Also read: ലോകകപ്പിൽ ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ഇതോടെ ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്ന് ഫോർമാറ്റിലും ഓപ്പണറായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് റെക്കോഡും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ആദ്യദിനം വിക്കറ്റ് പോകാതെ 202 റൺസാണ് എടുത്തത്. മഴ മൂലം മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി ഗംഭീര തുടക്കമാണ് രോഹിത് ശർമ്മയും മായങ്ക് അഗർവാളും ചേർന്ന് നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 4 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഇരുന്നൂറിൽ അധികം റൺസ് നേടുന്നത്. 2015ൽ ബംഗ്ലദേശിനെതിരെ 283 റൺസെടുത്ത മുരളി വിജയ്– ശിഖർ ധവാൻ സഖ്യമാണ് രോഹിത്– മായങ്ക് സഖ്യത്തിനു മുൻപ് ഈ നേട്ടത്തിലെത്തിയത്.
First published: October 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...