• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ലോകം സാക്ഷി' അഞ്ചാം സെഞ്ച്വറിയിലൂടെ ലോകകപ്പ് ചരിത്രം തിരുത്തിയെഴുതി രോഹിത് ശര്‍മ

ലോകകപ്പില്‍ റണ്‍സ് പിന്തുടരുമ്പോള്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായും രോഹിത് മാറി

news18
Updated: July 6, 2019, 9:42 PM IST
'ലോകം സാക്ഷി' അഞ്ചാം സെഞ്ച്വറിയിലൂടെ ലോകകപ്പ് ചരിത്രം തിരുത്തിയെഴുതി രോഹിത് ശര്‍മ
rohit
  • News18
  • Last Updated: July 6, 2019, 9:42 PM IST IST
  • Share this:
ലീഡ്‌സ്: ലോകകപ്പ് ചരിത്രത്തില്‍ തന്റെ പേരെഴുതി ചേര്‍ത്ത് ഇന്ത്യന്‍ ഉപനായകനും ഓപ്പണറുമായ രോഹിത് ശര്‍മ. ലോകകപ്പിന്റെ ഒരുപതിപ്പില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരില്‍ ചേര്‍ത്തത്. 2015 ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍ നേടിയിരുന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെയാണ് അഞ്ചാം സെഞ്ച്വറിയിലൂടെ താരം മറികടന്നത്.

താരത്തിന്റെ 27 ാം ഏകദിന സെഞ്ച്വറിയാണിത്. ലോകകപ്പില്‍ റണ്‍സ് പിന്തുടരുമ്പോള്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരവുമായും രോഹിത് മാറി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമാണ് ഇനി ഹിറ്റ്മാന്റെ സ്ഥാനം. ആറ് സെഞ്ച്വറികളാണ് ഇരുവരുടെയും പേരിലുള്ളത്. രണ്ടാമതുള്ള പോണ്ടിങ്ങിന്റെയും സംഗക്കാരുടെയും പേരില്‍ അഞ്ച് സെഞ്ച്വറികളാണ്.

Also Read: സച്ചിനു പിന്നാലെ ആ നേട്ടവും; ലോകകപ്പില്‍ നാഴികക്കല്ല് താണ്ടി രോഹിത്

ഏകദിന ചരിത്രത്തില്‍ റണ്‍സ് പിന്തുടരവെ രോഹിത് നേടുന്ന പതിമൂന്നാം സെഞ്ച്വറിയാണിത്. ഈ ഇനത്തില്‍ മുന്നില്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് മുന്നില്‍. ചേസിങ്ങില്‍ 25 സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. മത്സരത്തില്‍ 103 റണ്‍സാണ് രോഹിത് നേടിയത്. 642 റണ്‍സോടെ ഈ ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തും രോഹിത്ത് എത്തി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍