• HOME
  • »
  • NEWS
  • »
  • sports
  • »
  • ROHIT SHARMA COMPLETES 15000 RUNS IN INTERNATIONAL CRICKET EIGHTH INDIAN BATSMAN TO ACHIEVE THE FEAT

Rohit Sharma| റൺവേട്ടയിൽ ഹിറ്റായി ഹിറ്റ്മാൻ, അന്താരഷ്ട്ര തലത്തിൽ രോഹിത്തിന് ചരിത്ര നേട്ടം

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 15000 റൺസ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

Rohit Sharma

Rohit Sharma

  • Share this:
    അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക് ചരിത്ര നേട്ടം. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 15000 റൺസ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് രോഹിത് ശർമ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അന്താരഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്.

    കരിയറിൽ 15000 റൺസ് പൂർത്തിയാക്കിയ രോഹിത് ശർമ ഇതിൽ കൂടുതൽ റൺസും നേടിയിരിക്കുന്നത് ഏകദിനങ്ങളിൽ നിന്നാണ്. 227 ഏകദിനങ്ങളിൽ നിന്ന് 9205 റൺസാണ് രോഹിത് നേടിയത്. 43 ടെസ്റ്റുകളിൽ നിന്നും 2940 റൺസും 111 ടി20യില്‍ 2864 റൺസാണ് ഇന്ത്യയുടെ ഈ ഹിറ്റ്മാൻ നേടിയിട്ടുള്ളത്.


    ഈ പട്ടികയിൽ 34,357 റൺസുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാമൻ. രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, എം എസ് ധോണി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്‌ഹ‌റുദ്ദീന്‍ എന്നിവരാണ് 15000 റൺസ് പിന്നിട്ട മറ്റ് ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ. ഇതിൽ ഇന്ത്യയുടെ ക്യാപ്റ്റനായ വിരാട് കോഹ്ലി 23049 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.

    നേരത്തെ ഐ സി സി പുറത്തുവിട്ട ടെസ്റ്റ് റാങ്കിങ് പട്ടികയിൽ നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് റൺവേട്ടയിലും രോഹിത് നേട്ടമുണ്ടാക്കുന്നത്. അടുത്തിടെ പുതുക്കിയ പട്ടികയിൽ ടെസ്റ്റ് കരിയറിലെ തന്റെ ഏറ്റവും മികച്ച റാങ്കിങ് ആണ് രോഹിത് സ്വന്തമാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്ന രോഹിത് ടെസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയിൽ താരം നടത്തുന്ന മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ പ്രതിഫലിച്ചത്. രോഹിത് അഞ്ചാം സ്ഥാനം നേടിയതോടെ കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 773 റേറ്റിംഗ് പോയിന്റോടെ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന രോഹിത് ശർമയ്ക് പിന്നിലായി 766 റേറ്റിംഗ് പോയിന്റോടെയാണ് കോഹ്ലി ആറാം സ്ഥാനത്ത് നിൽക്കുന്നത്.

    കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് കോഹ്ലി ആദ്യ അഞ്ചിൽ നിന്നും പുറത്തായത്. 2017 നവംബറിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി അല്ലാത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്.

    Also read- IND vs ENG| രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച തുടക്കം; വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ്

    അതേസമയം, ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ മികച്ച പ്രകടനം നടത്താൻ ഉറച്ചാകും ഇന്ത്യ ഇറങ്ങുക. രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എടുത്തിട്ടുണ്ട്. 22 റൺസുമായി കെ എൽ രാഹുലും 20 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ. 99 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ഇപ്പോഴും 56 റൺസ് പിന്നിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ 191 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 290 റൺസ് എടുത്താണ് പുറത്തായത്.
    Published by:Naveen
    First published:
    )}