'തേച്ചൊട്ടിച്ചു' ജന്മദിനത്തില്‍ ധോണിയോട് എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവര്‍ത്തകന്‍; തകര്‍പ്പന്‍ മറുപടിയുമായി രോഹിത്

ജന്മദിനത്തില്‍ ധോണിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്നായിരുന്നു ചോദ്യം

news18
Updated: July 7, 2019, 2:26 PM IST
'തേച്ചൊട്ടിച്ചു' ജന്മദിനത്തില്‍ ധോണിയോട് എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവര്‍ത്തകന്‍; തകര്‍പ്പന്‍ മറുപടിയുമായി രോഹിത്
rohit dhoni
  • News18
  • Last Updated: July 7, 2019, 2:26 PM IST
  • Share this:
ലീഡ്‌സ്: ഇംഗ്ലണ്ട് ലോകകപ്പില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തന്റെ പതിവ് ശൈലിയില്‍ തമാശകളുമായാണ് രോഹിത് സംസാരിച്ചത്.

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച മാധ്മപ്രവര്‍ത്തകന് രസകരമായ മറുപടി നല്‍കിയ രോഹിത് വാര്‍ത്താസമ്മേളനത്തില്‍ ചിരിപടര്‍ത്തുകയും ചെയ്തു. ജന്മദിനത്തില്‍ ധോണിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്ന ചോദ്യത്തിന്  ഒട്ടും വൈകാതെ തന്നെ രോഹിത് മറുപടി നല്‍കുകയായിരുന്നു. 'ഒരാളുടെ ജന്മദിനത്തില്‍ എന്ത് പറയാനാണ്, ഹാപ്പി ബര്‍ത്ത് ഡേ അത്ര തന്നെ.' എന്നായിരുന്നു രോഹിത് പറഞ്ഞത്.

Also Read: സിവയ്‌ക്കൊപ്പം തുള്ളിച്ചാടിയും കേക്ക് മുറിച്ചും 'തല'; ഒപ്പം ഹര്‍ദ്ദിക്കിന്റെ കൂടെ ഹെലികോപ്ടര്‍ ഷോട്ടും

വാര്‍ത്താസമ്മേളനത്തില്‍ ചിരിപടരുന്നതിനിടെ തന്റെ മറുപടി കുറച്ചുകൂടി വിശദീകരിക്കുകയും ചെയ്തു താരം. 'അടുത്തതായി പോകേണ്ടത് മാഞ്ചസ്റ്ററിലേക്കാണോ, ബിര്‍മിങ്ഹാമിലേക്കാണോയെന്ന് തീരുമാനമായിട്ടില്ല, അതിനനുസരിച്ച് ആ യാത്രയില്‍ ഞങ്ങള്‍ കേക്ക് മുറിക്കും, ഫോട്ടോസ് നിങ്ങള്‍ക്ക് അയച്ചു തരാം.' താരം പറഞ്ഞു.ഓസീസ് ദക്ഷിണാഫ്രിക്ക മത്സരം പൂര്‍ത്തിയാകുന്നതിനു മുന്നേയായിരുന്നു രോഹിത്തിന്റെ വാര്‍ത്താസമ്മേളനം. മത്സരത്തില്‍ ഓസീസ് പരാജയപ്പെട്ടതോടെ സെമി ഫൈനല്‍ ലൈനപ്പ് തെളിയുകയും ചെയ്തു. 9 ന് നടക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

First published: July 7, 2019, 2:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading