ന്യൂഡൽഹി: സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരായ ട്വന്റി 20യിൽ ആദ്യ ഇലവനിൽ ഉണ്ടായെക്കുമെന്ന് സൂചന നൽകി രോഹിത് ശർമ്മ. സഞ്ജു മികച്ച താരമാണ്. മികച്ച കളിയാണ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു കാഴ്ചവെക്കുന്നത്. അതേ സമയം നാളത്തെ മത്സരത്തിൽ പിച്ചിന്റെ സാഹചര്യം കൂടി നോക്കിയാകും സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയെന്നും രോഹിത് ശർമ ഡൽഹിയിൽ പറഞ്ഞു.
ഡൽഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളത്തിലാണ് വിരാട് കോഹ്ലിക്ക് പകരം ടീമിനെ നയിക്കുന്ന രോഹിത് സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. സഞ്ജു മികച്ച കളിക്കാരനാണെന്ന് പറഞ്ഞാണ് രോഹിത് തുടങ്ങിയത്. അദ്ദേഹം തുടര്‍ന്നു... ''ഇന്ത്യയില്‍ ഒരുപാട് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. അതില്‍ ഒരാളാണ് സഞ്ജു സാംസണ്. ടീമിലേക്ക് സഞ്ജുവിനെപോലെയുള്ളവര്‍ വരേണ്ടത് അനിവാര്യമാണ്. കഴിവുള്ള താരമാണ് സഞ്ജു. പിച്ചിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.'' രോഹിത് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം രണ്ട് ടെസ്റ്റുകളിലും കളിക്കും. ടി20 ക്രിക്കറ്റില്‍ കോഹ്ലിക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിൽ കോഹ്ലി തിരിച്ചെത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.