തോല്‍വിക്കിടയിലും തലയുയര്‍ത്തി രോഹിത്; മറികടന്നത് ധോണിയെയും സച്ചിനെയും
200 ാം ഇന്നിങ്സില്‍ നിന്നാണ് രോഹിത് 8000 റണ്‍സ് പൂര്‍ത്തീകരിച്ചിരിക്കുന്നത്
news18
Updated: March 14, 2019, 1:29 PM IST

Rohit-Sharma
- News18
- Last Updated: March 14, 2019, 1:29 PM IST
ന്യൂഡല്‍ഹി: അഞ്ചാം ഏകദിനത്തില്‍ 35 റണ്‍സിന്റെ തോല്‍വിയുമായി ഓസീസിനുമുന്നില്‍ ഇന്ത്യ പരമ്പര അടിയറവ് വെച്ചെങ്കിലും മത്സരത്തിനിടെ ഇന്ത്യന്‍ താരം രോഹിത് ശര്‍മ തന്റെ കരിയറില്‍ മറ്റൊരു നാഴികക്കല്ല് പിന്തുടര്ന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ എണ്ണായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമെന്ന ഖ്യാതിയോടെയാണ് രോഹിത് ശര്‍മ്മയുടെ ഈ നേട്ടം.
200 ാം ഇന്നിങ്സില്‍ നിന്നാണ് രോഹിത് 8000 റണ്‍സ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമാണ് താരമിപ്പോള്‍. ഇന്നലത്തെ മത്സരത്തിനു മുമ്പ് 8000 ത്തിലെത്താന്‍ 46 റണ്‍സ് മതിയായിരുന്ന താരം 89 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയിരുന്നു. Also Read: ഒടുവില്‍ കോഹ്ലി തുറന്നു പറഞ്ഞു; പരമ്പര അര്‍ഹിക്കുന്നത് ഓസീസ് തന്നെ
ഇതിനിടെയാണ് 8000 എന്ന നാഴികക്കല്ല് താരം മറികടന്നത്. 175 ഇന്നിങ്സില്‍ നിന്ന് 8000 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 182 ഇന്നിങ്സില്‍ നിന്ന് ഇത്രയും രണ്സ് നേടിയ എ ബി ഡിവിലിയേഴ്സാണ് പട്ടികയിലെ രണ്ടാമന്.
41 അര്‍ധ സെഞ്ച്വറികളും 22 സെഞ്ച്വറികളും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഏകദിന കരിയര്‍. 8000 റണ്‍സ് കടക്കുന്ന മുപ്പത്തിയൊന്നാമത്തെ ബാറ്റ്സ്മാനും എട്ടാമത്തെ ഇന്ത്യന്‍ താരവുമാണ് രോഹിത് ശര്‍മ്മ.
200 ാം ഇന്നിങ്സില്‍ നിന്നാണ് രോഹിത് 8000 റണ്‍സ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമാണ് താരമിപ്പോള്‍. ഇന്നലത്തെ മത്സരത്തിനു മുമ്പ് 8000 ത്തിലെത്താന്‍ 46 റണ്‍സ് മതിയായിരുന്ന താരം 89 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയിരുന്നു.