ബിര്‍മിങ്ഹാം: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നത്തെ മത്സരത്തില്‍ 104 റണ്‍സുമായാണ് 'ഹിറ്റ് മാന്‍' പുറത്തായത്. ഈ ലോകകപ്പിലെ താരത്തിന്റെ നാലാം സെഞ്ച്വറിയാണിത്. ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡില്‍ ശ്രീലങ്കന്‍ മുന്‍ നായകന് കുമാര്‍ സംഗക്കാരയ്ക്കൊപ്പമാണ് നാലാം സെഞ്ച്വറിയിലൂടെ താരം എത്തിയിരിക്കുന്നത്.
ലോകകപ്പ് ക്രിക്കറ്റില്‍ കൂടുല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാമനായും താരം മാറി. 5 സെഞ്ച്വറികളാണ് ലോകകപ്പില്‍ രോഹിത്തിന്റെ പേരിലുള്ളത്. 6 സെഞ്ച്വറികളുള്ള സച്ചിനാണ് പട്ടികയില്‍ ഒന്നാമത്. 4 സെഞ്ച്വറിയുള്ള ഗാംഗുലി മൂന്നാമതും. ലോകകപ്പിന്റെ ഒരു പതിപ്പില്‍ 500 ല്‍ കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി രോഹിത് ശര്‍മ. ഇന്നത്തെ മത്സരത്തില്‍ 60 റണ്‍സ് പിന്നിട്ടപ്പോഴാണ് രോഹിത്ത് 500 റണ്‍സ് പൂര്‍ത്തീകരിച്ചത്.
രോഹിത്തിനു മുമ്പ് ലോകകപ്പിന്റെ ഒരു പതിപ്പില്‍ 500 റണ്‍സ് നേടിയ ഏക താരം സച്ചിന് ടെണ്ടുല്‍ക്കറാണ് 1996 ലെ ലോകകപ്പിലും (523), 2003 ലെ ലോകകപ്പിലുമാണ് (673) സച്ചിന് 500 കടന്നിരുന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇന്നത്തെ മത്സരത്തില്‍ രോഹിത് സ്വന്തമാക്കി. 230 സിക്സറുകളാണ് രോഹിത് ഏകദിന ക്രിക്കറ്റില്‍ അടിച്ചിരിക്കുന്നത്. മുന്‍ നായകന് എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് രോഹിത് മറകടന്നിരിക്കുന്നത്.
രോഹിത്തിന്റെയും രാഹുലിന്റെയും 180 റണ്‍സിന്റെ ഓപ്പണിങ്ങ് കൂട്ടുകെട്ടും ലോകകപ്പിലെ ഇന്ത്യന്‍ റെക്കോര്‍ഡാണ്. കഴിഞ്ഞ ലോകകപ്പില്‍ രോഹിത്തും ധവാനും ചേര്‍ന്ന് സൃഷ്ടിച്ച 174 റണ്സാിന്റെ ഓപ്പണിങ് റെക്കോര്‍ഡാണ് പഴങ്കഥയായിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.