മാഞ്ചസ്റ്റര്‍: ഓപ്പണര്‍ രോഹിത് ശര്‍മയുടെ മിന്നും ഫോമാണ് ലോകകപ്പില്‍ ഇന്ത്യയുടെ ഇതുവരെയുള്ള കുതിപ്പില്‍ നിര്‍ണായകമായത്. ടൂര്‍ണമെന്റില്‍ ഇതിനകം അഞ്ച് സെഞ്ച്വറി നേടിക്കഴിഞ്ഞു രോഹിത്. ഇന്നും മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ സച്ചിന്റെ രണ്ട് ലോകകപ്പ് റെക്കോര്‍ഡുകള്‍ രോഹിതിന് മറികടക്കാന്‍ കഴിയും.
ലീഗ് ഘട്ടം കഴിയുമ്പോള്‍ രോഹിത്തിന്റെ പേരിലുള്ളത് 647 റണ്‍സാണ് ഈ ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമന്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ശ്രീലങ്കക്കെതിരായ മത്സരത്തോടെ രോഹിത് മറികടന്നിരുന്നു. ഇന്ന് രോഹിതിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകളാണ്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിത്തിന് വേണ്ടത് 27 റണ്‍സ് മാത്രം. 2003 ലോകകപ്പില്‍ സച്ചിന്റെ നേടിയ 673 റണ്‍സാണ് നിലവിലെ റെക്കോര്‍ഡ്.
ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സച്ചിനും രോഹിത്തും പങ്കിടുകയാണിപ്പോള്‍. ആറ് സെഞ്ച്വറിയാണ് ഇരുവര്‍ക്കുമുള്ളത്. ഒരു സെഞ്ച്വറി കൂടി നേടി ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ മാത്രമാക്കുകയെന്ന ലക്ഷ്യം കൂടി കിവീസിനെതിരെ ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മ്മയുടെ മനസിലുണ്ടാകും.
ന്യുസീലന്‍ഡിനെതിരെ 23 മത്സരത്തില്‍ നിന്ന് ഒരു സെഞ്ച്വറിയെ രോഹിതിന് നേടാനായിട്ടുള്ളൂ. എട്ട് സിക്സര്‍ കൂടി അടിച്ചാല്‍ ഈ ലോകകപ്പില്‍ ഏറ്റവുമധികം സിക്സറെന്ന ഓയിന്‍ മോര്‍ഗന്റെ റെക്കോഡിനൊപ്പവും താരത്തിനെത്താം. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ബൗണ്ടറി നേടിയ താരവും രോഹിത് തന്നെയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.