HOME /NEWS /Sports / Rohit Sharma |ടി20 ടീമിനെ മാത്രമായിട്ട് നയിക്കാനില്ല; രോഹിത് ശർമ ഏകദിനത്തിലെയും ക്യാപ്റ്റൻസി ആവശ്യപ്പെട്ടു; റിപ്പോർട്ട്

Rohit Sharma |ടി20 ടീമിനെ മാത്രമായിട്ട് നയിക്കാനില്ല; രോഹിത് ശർമ ഏകദിനത്തിലെയും ക്യാപ്റ്റൻസി ആവശ്യപ്പെട്ടു; റിപ്പോർട്ട്

Image: BCCI, Twitter

Image: BCCI, Twitter

കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിക്കിയെന്ന ആരോപണത്തിൽ ബിസിസിക്കെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രോഹിത്തിന്റെ നിലപാടും പുറത്ത് വരുന്നത്.

  • Share this:

    ഇന്ത്യൻ ടീമിന്റെ (Indian cricket team) ടി20 ക്യാപ്റ്റൻ സ്ഥാനം മാത്രമായി ഏറ്റെടുക്കാനാവില്ലെന്നും ഏകദിന ടീമിന്റെ കൂടി ചുമതല നല്‍കിയെങ്കില്‍ മാത്രമെ ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയുള്ളൂവെന്ന് രോഹിത് ശര്‍മ (Rohit Sharma) സെലക്‌ടര്‍മാരോട് നിബന്ധന വെച്ചിരുന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കൂടി രോഹിത് ശർമ ഏറ്റെടുക്കുമെന്ന് അറിയിച്ചുകൊണ്ട് ബിസിസിഐ (BCCI) പ്രസ്താവന ഇറക്കിയത്.

    ടി20 ലോകകപ്പിന് ശേഷം ടി20യിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്നും ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുമെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നതിനാൽ ബിസിസിഐയുടെ പ്രസ്താവന ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനായി കോഹ്‌ലിക്ക് 48 മണിക്കൂര്‍ അനുവദിച്ചിരുന്നുവെന്നും എന്നാല്‍ വഴങ്ങാതിരുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് താരത്തെ പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന ബിസിസിഐയുടെ നടപടിക്കെതിരെ ആരാധകരും രംഗത്ത് വന്നിരുന്നു. ബോർഡിനെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമ ബോർഡിന് മുന്നിലേക്ക് ഇത്തരത്തിൽ ഒരു നിബന്ധന വെച്ചുവെന്ന വാർത്ത പുറത്തുവരുന്നത്.

    അതേസമയം രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും വൈറ്റ് ബോള്‍ ഫാര്‍മാറ്റുകളില്‍ രണ്ട് ക്യാപ്‌റ്റന്മാര്‍ ഉണ്ടാകുന്നതില്‍ സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നെന്നും ബിസിസിഐ പ്രസിഡന്റായ ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.

    Also read- 'നന്ദി ക്യാപ്റ്റന്‍'; കോഹ്ലിക്ക് നന്ദിയറിയിച്ച് BCCI; ബോര്‍ഡിന് നാണമുണ്ടോയെന്ന് ആരാധകര്‍

    ടി20 നായകസ്ഥാനം ഒഴിയരുതെന്ന് കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി ഗാംഗുലി

    ഇന്ത്യയുടെ ഏകദിന ടീമിന്റെ (Indian ODI Team) ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ (Virat Kohli) മാറ്റി രോഹിത് ശര്‍മയെ (Rohit Sharma) നിയമിച്ചതിനു പിന്നാലെ ഒട്ടേറെ വിമര്‍ശനങ്ങളാണ് ബിസിസിഐ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly).

    ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് കോഹ്ലിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു എന്നാണ് ഗാംഗുലി പറഞ്ഞത്. 'ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ഞങ്ങള്‍ കോഹ്ലിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ക്യാപ്റ്റനെ മാറ്റാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്ലാനും ഉണ്ടായിരുന്നില്ല. എന്നാല്‍, കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി.'- ഗാംഗുലി പറഞ്ഞു.

    Also read- Virat Kohli |വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി മാറ്റം: ഗാംഗുലിക്കെതിരെ പ്രതിഷേധം ശക്തം

    'പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഫോര്‍മാറ്റുകളിലും രണ്ട് ക്യാപ്റ്റന്മാർ എന്ന രീതിയോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നു. ടി20 ക്യാപ്റ്റൻ സ്ഥാനവും ഏകദിന ക്യാപ്റ്റൻ സ്ഥാനവും വേര്‍തിരിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. അങ്ങനെയാണ് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് കാര്യങ്ങള്‍ പോയത്,' സൗരവ് ഗാംഗുലി വ്യക്തമാക്കി.

    First published:

    Tags: BCCI, Indian cricket team, Rohit sharma, Virat kohli