നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‌ലിയെ പിന്തള്ളി രോഹിത് ശർമ അഞ്ചാം സ്ഥാനത്ത്

    ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‌ലിയെ പിന്തള്ളി രോഹിത് ശർമ അഞ്ചാം സ്ഥാനത്ത്

    2017 നവംബറിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി അല്ലാത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്.

    Rohit Sharma

    Rohit Sharma

    • Share this:
      ഐ സി സി പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് ശർമ. ടെസ്റ്റിലെ തന്റെ മികച്ച റാങ്കിങ് സ്വന്തമാക്കിയ താരം കോഹ്‌ലിയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയിൽ താരം നടത്തുന്ന മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ പ്രതിഫലിച്ചത്. കോഹ്‌ലിക്ക് തിളങ്ങാൻ കഴിയാതിരുന്നതും രോഹിതിന്റെ മുന്നേറ്റത്തിന് കാരണമായി. രോഹിത് അഞ്ചാം സ്ഥാനം നേടിയതോടെ കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് കോഹ്ലി ആദ്യ അഞ്ചിൽ നിന്നും പുറത്തായത്. 2017 നവംബറിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി അല്ലാത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്.

      ഐ സി സി പുറത്തുവിട്ട പട്ടികയിൽ ടെസ്റ്റിൽ ഏറ്റവും ഉയർന്ന റാങ്കിൽ നിൽക്കുന്ന ഓപ്പണറും രോഹിത് തന്നെയാണ്. ടെസ്റ്റില്‍ ഓപ്പണിങിലേക്കു വന്ന ശേഷം വെറും രണ്ടു വര്‍ഷം കൊണ്ടാണ് അദ്ദേഹം ആദ്യ അഞ്ചിൽ ഇടം നേടിയിരിക്കുന്നത്. തീര്‍ച്ചയായും രോഹിത്തിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടം കൂടിയാണിത്. 773 റേറ്റിംഗ് പോയിന്റോടെ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന രോഹിത് ശർമയ്ക് പിന്നിലായി 766 റേറ്റിംഗ് പോയിന്റോടെയാണ് കോഹ്ലി ആറാം സ്ഥാനത്ത് നിൽക്കുന്നത്.


      പുതിയ പട്ടികയിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനത്തിലൂടെ ഒന്നാം സ്ഥാനത്ത് നിൽക്കുകയായിരുന്ന കിവീസ് ബാറ്റ്സ്മാൻ കെയ്ൻ വില്യംസണെ പിന്തള്ളിയാണ് റൂട്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. പരമ്പരയിൽ ഇതുവരെ മൂന്ന് സെഞ്ചുറികളാണ് റൂട്ട് നേടിയത്. 916 റേറ്റിംഗ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വില്യംസണ് 901 റേറ്റിംഗ് പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സ്റ്റീവ് സ്മിത്തിന് 891ഉം നാലാം സ്ഥാനത്ത് നിൽക്കുന്ന മറ്റൊരു ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ആയ മാർനസ് ലബുഷെയ്ന് 878ഉം റേറ്റിംഗ് പോയിന്റുകളാണുള്ളത്.

      Also read- 'ഇന്ത്യയെ എഴുതിത്തള്ളാന്‍ വരട്ടെ, 36ല്‍ പുറത്തായ ശേഷം വിഖ്യാത പരമ്പര നേടിയവരാണവര്‍'; മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

      ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ രോഹിത് ശർമ, ഇതുവരെ കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളിലായി 230 റണ്‍സാണ് നേടിയത്. രണ്ട് അർധസെഞ്ചുറികൾ ഉൾപ്പെടെ 46 ശരാശരിയിൽ ബാറ്റ് വീശി 200ന് മുകളിൽ റൺസ് നേടിയ അദ്ദേഹം പരമ്പരയിലെ റൺ വേട്ടക്കാരിൽ മൂനാം സ്ഥാനത്താണ്. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിദേശത്ത് ടെസ്റ്റില്‍ ഹിറ്റ്മാന്റെ ടോപ്‌സ്‌കോറും ഇതു തന്നെയാണ്.
      Published by:Naveen
      First published:
      )}