നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ഇതാണ് നമുക്ക് അറിയാവുന്ന രോഹിത്', റോബിന്‍സണിനെതിരെ നേടിയ അപ്പര്‍ കട്ട് സിക്‌സില്‍ ആവേശം പൂണ്ട് കമെന്ററി ബോക്‌സ്, വീഡിയോ

    'ഇതാണ് നമുക്ക് അറിയാവുന്ന രോഹിത്', റോബിന്‍സണിനെതിരെ നേടിയ അപ്പര്‍ കട്ട് സിക്‌സില്‍ ആവേശം പൂണ്ട് കമെന്ററി ബോക്‌സ്, വീഡിയോ

    മനോഹരമായി പുള്‍ ഷോട്ടും ഹുക്ക് ഷോട്ടും കളിക്കുന്ന രോഹിത്, ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിച്ച അപ്പര്‍ കട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

    News18

    News18

    • Share this:


      ലോഡ്‌സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്സില്‍ നേരിട്ടത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ലീഡ്സില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ചില ഒറ്റയാള്‍ പ്രകടനങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ സന്തുഷ്ടരാണ്. അതില്‍ ഒന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഹിറ്റ്മാന്‍ പുറത്തെടുത്ത പ്രകടനമാണ്.

      ലീഡ്സ് ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഏകദിന ക്രിക്കറ്റിലെ രോഹിത് ശര്‍മയെ പലപ്പോഴും കാണാന്‍ സാധിച്ചിരുന്നു. പ്രതിരോധത്തിനപ്പുറം അനായാസമായായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ ഒഴുകിയത്. ഒലി റോബിന്‍സണിന്റെ പന്തില്‍ സ്ലിപ്പിന് മുകളിലൂടെ നേടിയ അപ്പര്‍ കട്ട് സിക്‌സര്‍ ആരാധകരെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.

      ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് ബൗണ്‍സര്‍ കളിക്കുന്നതിലെ ആവേശം നിമിത്തമാണ്. ഏറ്റവും മനോഹരമായി പുള്‍ ഷോട്ടും ഹുക്ക് ഷോട്ടും കളിക്കുന്ന രോഹിത്, ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിച്ച അപ്പര്‍ കട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ ഒലി റോബിന്‍സണിന്റെ പന്തില്‍ സ്ലിപ്പിന് മുകളിലൂടെ നേടിയ അപ്പര്‍ കട്ടില്‍ നേടിയ സിക്സര്‍ കമന്ററി ബോക്സിനെ അക്ഷരാര്‍ഥത്തില്‍ ഇളക്കി മറിച്ചു.

      മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും, സഞ്ജയ് മഞ്ജരേക്കറുമാണ് കമെന്ററി ബോക്‌സില്‍ ഉണ്ടായിരുന്നത്. 'ഈ രോഹിത് ശര്‍മയെയാണ് ഞങ്ങള്‍ക്കറിയാവുന്നത്', ഷോട്ടിന് പിന്നാലെ മഞ്ജരേക്കറുടെ പ്രതികരണം. 'അത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രോഹിതാണ്. ബൗണ്‍സിനൊപ്പം ശരീരവും ഉയര്‍ത്തിയിരിക്കുന്നു. ഉറച്ച തിരുമാനത്തോടെ എടുത്ത സുരക്ഷിതമായ ഷോട്ട്,' ഗവാസ്‌കര്‍ വാചാലനായി. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടനും രോഹിതിനെ അഭിനന്ദിക്കാന്‍ ഒരു മടിയും കാട്ടിയില്ല.


      16ആം ഓവറിലായിരുന്നു രോഹിതിന്റെ അപ്പര്‍ കട്ട് സിക്‌സ്. ഷോര്‍ട്ട് ബോള്‍ നേരിടുന്നതില്‍ ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് രോഹിത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് തവണയാണ് ഷോര്‍ട്ട് ബോളില്‍ രോഹിതിന് പിഴച്ചത്. കളിയില്‍ 156 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. റോബിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഏഴ് ബൗണ്ടറികളും ഒരു സിക്‌സും അടങ്ങിയതായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്‌സ്. പരമ്പരയിലെ രോഹിതിന്റെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.
      Published by:Sarath Mohanan
      First published:
      )}