• HOME
  • »
  • NEWS
  • »
  • sports
  • »
  • Rohit Sharma |'അവന് ഇഷ്ടം പോലെ കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും; ഫലം എന്തായാലും സഹിക്കാന്‍ ടീം തയ്യാര്‍': രോഹിത് ശര്‍മ്മ

Rohit Sharma |'അവന് ഇഷ്ടം പോലെ കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും; ഫലം എന്തായാലും സഹിക്കാന്‍ ടീം തയ്യാര്‍': രോഹിത് ശര്‍മ്മ

ബെംഗളൂരുവില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യന്‍ ടീം ലങ്കയുടെ കഥ കഴിച്ചത്. 238 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

Image: Twitter

Image: Twitter

  • Share this:
    ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ (Rishabh Pant) വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma). പന്തിന്റെ ബാറ്റിങ് ശൈലിയുടെ ഫലം എന്തുതന്നെ ആയാലും അത് ഉള്‍ക്കൊള്ളാന്‍ ടീം തയ്യാറാണെന്നും രോഹിത് പറഞ്ഞു.

    'എങ്ങനെയാണ് പന്ത് ബാറ്റ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. തന്റെ ശൈലിയില്‍ ബാറ്റിങ് തുടരാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ പന്തിന് നല്‍കുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആ ബാറ്റിങ് ശൈലിയില്‍ മാറ്റം വേണ്ടി വന്നേക്കാം. എങ്കിലും ഇതേ ബാറ്റിങ് ശൈലിയില്‍ പോകാന്‍ പന്തിനെ അനുവദിക്കാനാണ് ടീം ആഗ്രഹിക്കുന്നത്'- രോഹിത് ശര്‍മ്മ പറയുന്നു.

    40 മിനിറ്റ് കൊണ്ട് മല്‍സരഗതി മാറ്റിമറിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് റിഷഭെന്നും രോഹിത് അഭിപ്രായപ്പെട്ടു. 'ഡിആര്‍എസിലേക്ക് എത്തുമ്പോഴും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ പന്തിനാവുന്നു. ഡിആര്‍എസ് ഒരു ലോട്ടറിയാണ്. ഡിആര്‍എസ് എല്ലായ്പ്പോഴും ശരിയാവണം എന്നില്ല. ചില സമയത്ത് തീരുമാനം തെറ്റിയേക്കാം. പക്ഷെ അതില്‍ കുഴപ്പമൊന്നുമില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.


    ബെംഗളൂരുവില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യന്‍ ടീം ലങ്കയുടെ കഥ കഴിച്ചത്. 238 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാമിന്നിങ്സില്‍ 447 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലങ്ക മൂന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 208 റണ്‍സിനു പുറത്താവുകയായിരുന്നു.

    ശ്രദ്ധേയമായ പ്രകടനമായിരുന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ റിഷഭ് നടത്തിയത്. മൂന്ന് ഇന്നിങ്സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 120.12 സ്ട്രൈക്ക് റേറ്റില്‍ 185 റണ്‍സാണ് താരം നേടിയത്.

    രണ്ടാം ടെസ്റ്റില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന കപില്‍ ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 30 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ കപിലിന്റെ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്.

    കൂടാതെ, ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പറുടെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോര്‍ഡ് പന്ത് സ്വന്തമാക്കി. 34 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള മുന്‍ നായകന്‍ എംഎസ് ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പന്ത് പിന്നിലാക്കിയത്.
    Published by:Sarath Mohanan
    First published: