• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഹിറ്റ്മാന്‍ ഹീറോ ഡാ' 10 ല്‍ 9 മാര്‍ക്കോടെ ഉന്നത വിജയം; വിരാടും ധോണിയുമെല്ലാം ഇവിടെ ബാക്ക് ബെഞ്ചേര്‍സ്

'ഹിറ്റ്മാന്‍ ഹീറോ ഡാ' 10 ല്‍ 9 മാര്‍ക്കോടെ ഉന്നത വിജയം; വിരാടും ധോണിയുമെല്ലാം ഇവിടെ ബാക്ക് ബെഞ്ചേര്‍സ്

ഐപിഎല്ലിലെ അഞ്ച് ജയങ്ങള്‍ക്ക് പിന്നാലെ ദേശീയ ടീമിലും ടി20യില്‍ രോഹിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്

rohit

rohit

  • News18
  • Last Updated :
  • Share this:
    ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാലാം കിരീടത്തിലേക്ക് നയിച്ചതോടെ നായകന്‍ രോഹിത് ശര്‍മയ്ക്ക് കൈവന്നത് അപൂര്‍വ റെക്കോര്‍ഡ്. ടി20യില്‍ കളിച്ച പത്തു ഫൈനലുകളില്‍ ഒമ്പതിലും കിരീടം നേടിയാണ് ഇന്ത്യന്‍ ഉപനായകന്റെ വരവ്. 2007 ല്‍ ലോകകപ്പ് കിരീടം നേടി തുടങ്ങിയ വിജയമാണ് രോഹിത് ഇന്നലെ ഒമ്പതാം കിരീട നേട്ടത്തിലെത്തിച്ചിരിക്കുന്നത്.

    ഐപിഎല്ലില്‍ 2009 ല്‍ ഹൈദരാബാദ് ഡെക്കാണ്‍ ചാര്‍ജേഴ്‌സ് താരമായിരിക്കെ കിരീട നേട്ടത്തില്‍ പങ്കാളിയായ താരം 2013, 2015, 2017, 2019 എന്നീ വര്‍ഷങ്ങളില്‍ മുംബൈയുടെ നായകനായും കീരീടം നേടി. ഐപിഎല്ലില്‍ അഞ്ച് കിരീടമെന്ന നേട്ടത്തിലെത്തുന്ന ആദ്യ താരവും രോഹിത് തന്നെയാണ്. രണ്ടാം സ്ഥാനത്ത് നാല് കിരീടങ്ങള്‍ വീതമുള്ള ഹര്‍ഭജന്‍ സിങ്ങും അമ്പാട്ടി റായുഡുവുമാണുള്ളത്.

    Also Read: വിജയാഹ്‌ളാദത്തിനിടയിലും രോഹിത് ആര്‍മിയ്ക്ക് തിരിച്ചടി; മുംബൈ താരത്തിനെതിരെ ഐപിഎല്‍ സമിതി

    ഐപിഎല്ലിലെ അഞ്ച് ജയങ്ങള്‍ക്ക് പിന്നാലെ ദേശീയ ടീമിലും ടി20യില്‍ രോഹിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്. 2007 ലെ പ്രഥമ ലോകകപ്പിനുപുറമെ 2013 ല്‍ മുംബൈയ്ക്കായി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്കായി ചാമ്പ്യന്‍സ് ലീഗും, 2016 ല്‍ ഏഷ്യാകപ്പും 2018 ല്‍ നിദാഹസ് ട്രോഫിയിലും രോഹിത്ത് മുത്തമിട്ടു.

    First published: