നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rohit Sharma |കോണ്‍ക്രീറ്റ് പിച്ചുകളില്‍ കളിച്ചാണ് ഞാന്‍ പഠിച്ചത്; പുള്‍ഷോട്ടുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

    Rohit Sharma |കോണ്‍ക്രീറ്റ് പിച്ചുകളില്‍ കളിച്ചാണ് ഞാന്‍ പഠിച്ചത്; പുള്‍ഷോട്ടുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

    തന്റെ ട്രേഡ് മാര്‍ക്കായ തകര്‍പ്പന്‍ പുള്‍ ഷോട്ടുകള്‍ക്ക് പിന്നിലെ വിജയരഹസ്യം ഹിറ്റ്മാന്‍ വെളിപ്പെടുത്തി.

    Rohit Sharma

    Rohit Sharma

    • Share this:
      ടി20 പരമ്പരയിലെ(T20 series) മൂന്ന് മത്സരവും ആധികാരികമായി ജയിച്ചാണ് ഇന്ത്യന്‍ ടീം(Indian team) ന്യൂസിലന്‍ഡിനെ(New Zealand) വീഴ്ത്തിയത്. നേരത്തെ ടി20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യന്‍ ടീമിനെതിരെ 8 വിക്കറ്റ് ജയം നേടിയ കിവീസിനുള്ള മറുപടി കൂടിയായി ഈ പരമ്പര നേട്ടം. പ്രധാന താരങ്ങളില്‍ പലരും ഇല്ലാതെ കളിക്കാനായി എത്തിയ ഈ പരമ്പരയില്‍ ഒരിക്കല്‍ പോലും അതിന്റെ കുറവ് കാണാന്‍ കഴിഞ്ഞിരുന്നില്ല.

      ടി20 ടീമിന്റെ സ്ഥിരം നായക വേഷത്തില്‍ നിയമിതനായ ശേഷം രോഹിത് ശര്‍മ്മ(Rohit Sharma) നേടുന്ന ആദ്യത്തെ ടി20 പരമ്പര നേട്ടം കൂടിയാണ് ഇത്. തകര്‍പ്പന്‍ പ്രകടനമായിരുന്നു രോഹിത് ശര്‍മ്മ പരമ്പരയിലുടനീളം കാഴ്ചവെച്ചത്. മാന്‍ ഓഫ് ദി സിരീസ് അവാര്‍ഡും രോഹിത് ശര്‍മ്മ നേടി. അവസാന മത്സരത്തിന് ശേഷം തന്റെ ട്രേഡ് മാര്‍ക്കായ തകര്‍പ്പന്‍ പുള്‍ ഷോട്ടുകള്‍ക്ക്(Pull shot) പിന്നിലെ വിജയരഹസ്യം ഹിറ്റ്മാന്‍ വെളിപ്പെടുത്തി.

      'സിമന്റ് പിച്ചുകളിലും കോണ്‍ക്രീറ്റ് പിച്ചുകളിലും കളിച്ചാണ് ഞാന്‍ വളര്‍ന്നത്. കരിയറില്‍ ഓപ്പണ്‍ ചെയ്യാന്‍ ആരംഭിച്ചതോടെ എന്റെ സമീപനത്തില്‍ മാറ്റം വന്നു. പുള്‍ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവ് എനിക്ക് സ്വഭാവികമായി ലഭിച്ചതാണെന്ന് പറയാന്‍ കഴിയില്ല. ആ ഷോട്ടുകള്‍ കളിക്കുവാന്‍ ഞാന്‍ ഒരുപാട് പരിശീലനം നടത്തിയിട്ടുണ്ട്.'- രോഹിത് പറഞ്ഞു.

      'പുള്‍ ഷോട്ടിനായി ശ്രമിച്ചുകൊണ്ട് ഒരുപാട് തവണ ഞാന്‍ പുറത്തായിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു കഴിവുണ്ടെങ്കില്‍ പുറത്താകുന്നതിനെ കുറിച്ച് ചിന്തിക്കാതെ അത് പുറത്തെടുക്കണം. ഷോര്‍ട്ട് പിച്ച് ചെയ്യുന്ന ബോളുകള്‍ കളിക്കാനുള്ള എന്റെ കഴിവുകളിലൊന്നാണ്. അതിനാല്‍ അത്തരം ഷോട്ടുകള്‍ കളിക്കാനും പരമാവധി ഫലം നേടിയെടുക്കാനും ഞാന്‍ ശ്രമിക്കും.'- രോഹിത് കൂട്ടിച്ചേര്‍ത്തു.


      പരമ്പരയില്‍ 10 സിക്‌സുകളാണ് രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്നും പിറന്നത്. ബോള്‍ട്ട് അടക്കമുള്ള ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ അനായാസം പുള്‍ ഷോട്ടിലൂടെ രോഹിത് സിക്‌സ് പായിച്ച കാഴ്ച്ച ആരാധകര്‍ക്ക് വിരുന്നായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 450 സിക്‌സെന്ന അപൂര്‍വ്വനേട്ടം പിന്നിട്ട ഹിറ്റ്മാന്‍ മൂന്നാം മത്സരത്തില്‍ അന്താരാഷ്ട്ര ടി20യില്‍ 150 സിക്‌സെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

      പരമ്പര ജയത്തോടൊപ്പം പുതിയ നായകന്‍ രോഹിത്തിന്റെ ഒരു പ്രവൃത്തി കൂടി കയ്യടി നേടിയിരുന്നു. ട്രോഫി നേടിയ ശേഷം നേരെ ടീം അംഗങ്ങള്‍ അരികിലേക്ക് എത്തിയ താരം ട്രോഫി പരമ്പരയിലെ അരങ്ങേറ്റ താരങ്ങള്‍ക്ക് നല്‍കുകയായിയിരുന്നു.

      പരമ്പരയില്‍ എല്ലാവരും നോക്കിക്കണ്ട ഹര്‍ഷല്‍ പട്ടേലിന്റെയും വെങ്കടേഷ് അയ്യറിന്റെയും കൈകളില്‍ ട്രോഫി നല്‍കിയ രോഹിത് ശര്‍മ്മ മുന്‍ നായകന്‍മാരായ എം എസ് ധോണി, വിരാട് കോഹ്ലി എന്നിവര്‍ പിന്തുടര്‍ന്ന അതേ ശൈലി തന്നെ ആവര്‍ത്തിക്കുകയായിരുന്നു.
      Published by:Sarath Mohanan
      First published:
      )}