• HOME
 • »
 • NEWS
 • »
 • sports
 • »
 • Viral video |'ഓടടാ അങ്ങോട്ട്, മര്യാദയ്ക്ക് ഓടാത്തത് എന്താണ്?':ചഹലിനോട് കലിപ്പിട്ട് രോഹിത്, വീഡിയോ

Viral video |'ഓടടാ അങ്ങോട്ട്, മര്യാദയ്ക്ക് ഓടാത്തത് എന്താണ്?':ചഹലിനോട് കലിപ്പിട്ട് രോഹിത്, വീഡിയോ

ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കവേ നായകന്‍ രോഹിത് ശര്‍മ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനോട് ചൂടാകുന്നതാണ് രംഗം.

 • Share this:
  വെസ്റ്റ് ഇന്‍ഡീസിനെതിരായ (west Indies) രണ്ടാം മത്സരത്തിലെ തകര്‍പ്പന്‍ ജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ (Team India). ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പര ജയമാണ് രോഹിത് ശര്‍മ്മ (Rohit Sharma) നേടിയത്.

  രോഹിത്തിന്റെ ക്യാപ്റ്റന്‍സി ക്രിക്കറ്റ് ലോകത്ത് സംസാര വിഷയമാകുമ്പോള്‍ രണ്ടാം ഏകദിനത്തിനിടെ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 45ആം ഓവറില്‍ ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കവേ നായകന്‍ രോഹിത് ശര്‍മ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനോട് (Yuzwendra Chahal) ചൂടാകുന്നതാണ് രംഗം.

  വാഷിങ്ടണ്‍ സുന്ദര്‍ ഓവര്‍ ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. എന്തുകൊണ്ടാണ് നന്നായി ഓടാത്തതെന്ന് ചഹലിനോട് ചോദിച്ച രോഹിത്, താരത്തെ ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യാന്‍ അയക്കുകയും ചെയ്തു. 'നിനക്കെന്താണ് പറ്റിയത്... ശരിക്ക് ഓടാത്തതെന്തുകൊണ്ടാണ്.. ദാ അവിടേക്ക് ഓട്...' കലിപ്പ് മോഡില്‍ നായകന്‍ ചാഹലിനോട് പറഞ്ഞു.


  ചഹലിനോട് രോഹിത് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. പിന്നാലെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

  Also read: Mohammed Siraj | 'ഐപിഎല്ലിൽ പ്രകടനം മോശമായപ്പോൾ ക്രിക്കറ്റ് ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാൻ പറഞ്ഞു'; മുഹമ്മദ് സിറാജ്

  രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. 238 റണ്‍സിന്റെ വിജലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി.

  ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാലുവിക്കറ്റും ശാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 64 പന്തില്‍ 44 റണ്‍സെടുത്ത ഷമാറ ബ്രൂക്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. അകീല്‍ ഹൊസെയ്ന്‍ 34 (52), ഷായ് ഹോപ് 27(54) എന്നിങ്ങനെയാണ് വിന്‍ഡീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റ് ബാറ്റര്‍മാര്‍.

  ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. എട്ടാം ഓവറിലാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 20 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്ങിനെ പ്രസിദ്ധ്, പന്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ ഡാരന്‍ ബ്രാവോയേയും (1) മടക്കിയ താരം വിന്‍ഡീസിന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. മികച്ച പ്രതിരോധം പുറത്തെടുത്ത് 27 റണ്‍സെടുത്ത ഷായ് ഹോപ്പിനെ യുസ്വേന്ദ്ര ചഹലും മടക്കിയതോടെ വിന്‍ഡീസ് തീര്‍ത്തും പ്രതിരോധത്തിലായി.

  തുടര്‍ന്ന് ക്യാപ്റ്റന്‍ നിക്കോളാസ് പുരനെ (9) പ്രസിദ്ധ് മടക്കിയപ്പോള്‍ ജേസന്‍ ഹോള്‍ഡറെ (2) ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. എന്നാല്‍ ബ്രൂക്ക്സും അകീല്‍ ഹുസൈനും ചേര്‍ന്ന് സ്‌കോര്‍ 117 വരെയെത്തിച്ചു. 31ാം ഓവറില്‍ ബ്രൂക്ക്സിനെ മടക്കി ദീപക് ഹൂഡയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഫാബിയാന്‍ അലനെ (13) സിറാജ് മടക്കി. 52 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത അകീലിനെ ഒടുവില്‍ 40-ാം ഓവറില്‍ ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. തുടര്‍ന്ന് 20 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ഒഡീന്‍ സ്മിത്ത് പൊരുതി നോക്കിയെങ്കിലും വിജയം അകലെയായി. 46ാം ഓവറില്‍ കെമാര്‍ റോച്ചിനെ (0) പുറത്താക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ ജയം സമ്മാനിച്ചു.

  നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ - സൂര്യകുമാര്‍ യാദവ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് തുണയായത്.
  Published by:Sarath Mohanan
  First published: