ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രോഹിത് ശർമ്മയെ നിലവിൽ ടീം ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയെന്നും ബിസിസിഐ ഞായറാഴ്ച പുലർച്ചെ ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
"ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് (RAT) ശേഷം ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് COVID-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു, അദ്ദേഹം ഇപ്പോൾ ടീം ഹോട്ടലിൽ ഐസൊലേഷനിലാണ്, കൂടാതെ ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലുമാണ്," ബിസിസിഐ ട്വീറ്റ് ചെയ്തു.
ലെസ്റ്റർഷയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ ഭാഗമായിരുന്ന രോഹിത് ആദ്യ ഇന്നിംഗ്സിൽ 25 റൺസ് നേടിയിരുന്നു, എന്നാൽ ടൂർ ഗെയിമിന്റെ മൂന്നാം ദിവസം താരം ബാറ്റ് ചെയ്തില്ല.
കോവിഡ് കാരണം മാറ്റിവെച്ച കഴിഞ്ഞ വർഷത്തെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കളിക്കാനാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്. നേരത്തെ ഓപ്പണർ കെ. എൽ രാഹുലിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. അതിനിടെ ടീം ക്യാപ്റ്റന്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജൂലൈ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിൽ രോഹിതും രാഹുലും കളിക്കാനുള്ള സാധ്യത വിരളമാണ്. കഴിഞ്ഞ വർഷത്തെ പര്യടനത്തിനിടെ ഇന്ത്യൻ ക്യാമ്പിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നാലാം ടെസ്റ്റിന് ശേഷം പരമ്പര മാറ്റിവയ്ക്കേണ്ടി വന്നു കഴിഞ്ഞ വർഷത്തെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുടെ ഭാഗമാണ് ജൂലൈ ഒന്നിന് ആരംഭിക്കുന്ന മത്സരം.
Also Read-
NED vs ENG | ശ്രമിച്ചത് ബൗണ്‍സറിന്, പന്ത് കുത്തിയത് പിച്ചിന് പുറത്ത്; പിന്തുടര്ന്ന് ബട്ട്ലറുടെ സിക്സ് - വീഡിയോ
അടുത്തിടെയാണ് രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 15 വർഷം പൂർത്തിയാക്കിയത്. 35 കാരനായ ശർമ്മ 230 മത്സരങ്ങളിൽ നിന്ന് 223 ഇന്നിംഗ്സുകളിൽ നിന്ന് 9283 റൺസ് നേടിയിട്ടുണ്ട്, 48.60 ശരാശരിയിൽ രണ്ട് ഇരട്ട സെഞ്ചുറികൾ ഉൾപ്പെടെ 29 സെഞ്ച്വറികൾ അടിച്ചു. 125 ടി20 കളിൽ നിന്ന് 3313 റൺസും നേടി. ടി20യിലെ ഉയർന്ന സ്കോർ 118 റൺസാണ്. നാല് സെഞ്ചുറികളും 26 അർദ്ധ സെഞ്ചുറികളും ശർമ്മ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 45 മത്സരങ്ങളിൽ നിന്ന് 77 ഇന്നിംഗ്സുകളിൽ നിന്ന് 3137 റൺസാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ നേടിയത്. 46.13 ശരാശരിയിൽ എട്ട് സെഞ്ചുറികളും 14 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.