• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുഞ്ഞിനെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് പന്തിനോട് രോഹിത്; തകര്‍പ്പന്‍ മറുപടിയുമായി താരം

News18 Malayalam
Updated: January 9, 2019, 9:23 PM IST
കുഞ്ഞിനെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് പന്തിനോട് രോഹിത്; തകര്‍പ്പന്‍ മറുപടിയുമായി താരം
News18 Malayalam
Updated: January 9, 2019, 9:23 PM IST
മുംബൈ: ടെസ്റ്റ് പരമ്പരക്കിടയിലെ ട്രോളുകള്‍ ഏറ്റുപിടിച്ച് ഇന്ത്യന്‍ താരങ്ങളും. പരമ്പരക്കിടയില്‍ ഓസീസ് നായകന്‍ ടിം പെയ്‌നും ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തും നടത്തിയ സംഭാഷണങ്ങളാണ് രോഹിത് ശര്‍മയും ഋഷഭ് പന്തും ട്വിറ്ററില്‍ തുടരുന്നത്. ഇന്നു രാവിലെയായിരുന്നു സഹാതരത്തെ ട്രോളി രോഹിത് ട്വിറ്ററില്‍ പോസ്റ്റിട്ടത്. കുഞ്ഞിനെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്നായിരുന്നു പന്തിനെ ടാഗ് ചെയ്ത് രോഹിത് ട്വീറ്റ് ചെയ്തത്.

'ഗുഡ്മോണിങ് ബഡ്ഡി... കുട്ടികളെ നോക്കാന്‍ നിങ്ങള്‍ മിടുക്കനാണെന്ന് കേട്ടു. ഇപ്പോള്‍ ഒരാളെ ആവശ്യമുണ്ട്. ഒരാളെ കിട്ടിയാല്‍ ഋതിക ഒരുപാട് സന്തോഷവതിയായിരിക്കും..' എന്നായിരുന്നു രോഹിതിന്റെ ട്വീറ്റ്. ഇതിനു മറുപടിയുമായെത്തിയ ഋഷഭ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിനെയും സംഭവത്തിലേക്ക് വലിച്ചിട്ട് കൊണ്ടായിരുന്നു രോഹിതിന് മറുപടി നല്‍കിയത്.



Also Read: 'തുറന്നു പറച്ചില്‍ കുടുക്കി'; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്
Loading...

'ഭയ്യാ.., ചാഹല്‍ അവിടെയുണ്ടല്ലോ, അവന്‍ കൃത്യമായി പണി എടുക്കുന്നില്ലെന്ന് തോന്നുന്നു. എന്തായാലും സമൈറയെ നോക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ' എന്നായിരുന്നു പന്തിന്റെ മറുപടി. കഴിഞ്ഞ ദിവസമാണ് രോഹിത് ഋതിക ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.



മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു തന്റെ കുട്ടികളെ നോക്കാന്‍ ഓസീസ് നായകന്‍ ഋഷഭിനെ ക്ഷണിച്ചത്. ഇതിനു പിന്നാലെ പെയ്്‌നിന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. അവസാന ടെസ്റ്റിന് മുന്‍പ് ഓസീസ് പ്രധാനമന്ത്രിയെ കാണാന്‍ ഇരു ടീമുകളും എത്തിയപ്പോഴായിരുന്നു പെയ്‌നിന്റെ കുട്ടികളെ പന്ത് എടുത്തത്.

First published: January 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...