'കൊലകൊമ്പന്മാരാണ് പക്ഷേ...' ഏകദിന ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇന്ത്യ

ഇതാദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരും ഏകദിനത്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്താകുന്നത്

news18
Updated: July 10, 2019, 6:49 PM IST
'കൊലകൊമ്പന്മാരാണ് പക്ഷേ...' ഏകദിന ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇന്ത്യ
rohit
  • News18
  • Last Updated: July 10, 2019, 6:49 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാരും ഒരു റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യക്ക് ഏകദിന ചരിത്രത്തിലെ തന്നെ മോശം റെക്കോഡ് ലഭിച്ചത്. ഇതാദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരും ഏകദിനത്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്താകുന്നത്.

ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും, നായകന്‍ വിരാട് കോഹ്‌ലിയുമാണ് ഒരു റണ്‍സെടുത്ത് പുറത്തായത്. നാല് പന്തില്‍ ഒരു റണ്‍സെടുത്ത രോഹിത്തിനെയും ഏഴ് പന്തില്‍ ഒരു റണ്‍സെടുത്ത രാഹുലിനെയും ഹെന്റിയാണ് വീഴ്ത്തിയത്. ആറുപന്തില്‍ ഒരു റണ്‍സെടുത്ത വിരാട് കോഹ്‌ലിയെ ട്രെന്റ് ബോള്‍ട്ടും മടക്കി.

Also Read: 'ഇവനെയാണ് പുറത്തിരുത്തിയത്' തകര്‍പ്പന്‍ ക്യാച്ചും റണ്‍ഔട്ടും; കിവികളെ എറിഞ്ഞിട്ട ജഡേജയുടെ വീഡിയോ കാണാം

മത്സരം 36 ഓവര്‍ പിന്നിടുമ്പോള്‍ 123 ന് ആറ് എന്ന നിലയിലാണ് ഇന്ത്യ. 21 റണ്‍സോടെ എംഎസ് ധോണിയും 17 റണ്‍സോടെ ജഡേജയുമാണ് ക്രീസില്‍. ദിനേശ് കാര്‍ത്തിക് (6), ഋഷഭ് പന്ത് (32), ഹര്‍ദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

First published: July 10, 2019, 6:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading