നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rohit Sharma |'ജയ്പൂരില്‍ എത്തി, അതെ, ഞാനാണ് ഇന്ന് ഇന്ത്യയെ നയിക്കുക'; ഒമ്പത് വര്‍ഷം മുമ്പത്തെ രോഹിത്തിന്റെ ട്വീറ്റ് വൈറല്‍

    Rohit Sharma |'ജയ്പൂരില്‍ എത്തി, അതെ, ഞാനാണ് ഇന്ന് ഇന്ത്യയെ നയിക്കുക'; ഒമ്പത് വര്‍ഷം മുമ്പത്തെ രോഹിത്തിന്റെ ട്വീറ്റ് വൈറല്‍

    ഫുള്‍ ടൈം നായകനായതിന് ശേഷമുള്ള ആദ്യ മത്സരത്തിന് രോഹിത് ശര്‍മ ഇന്ന് ഇറങ്ങുമ്പോള്‍ 9 വര്‍ഷം മുന്‍പുള്ള രോഹിത്തിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്.

    News18

    News18

    • Share this:
      ടി20 ലോകകപ്പിലെ (ICC T20 World Cup) മങ്ങിയ പ്രകടനത്തിന്റെ നിരാശ മായ്ക്കാന്‍ ഇന്ത്യന്‍ ടീം (Team India) കളത്തിലിറങ്ങുകയാണ്. ന്യൂസിലന്‍ഡിനെതിരായ (New Zealand) പരമ്പരയില്‍ പുത്തന്‍ ഉണര്‍വുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സര്‍വത്ര മാറ്റങ്ങളാണ് ലോകകപ്പിന് ശേഷം ഇന്ത്യ വരുത്തിയത്.

      പുതിയ പരിശീലകന്‍, പുതിയ ക്യാപ്റ്റന്‍, യുവതാരങ്ങള്‍ അടങ്ങുന്ന പുത്തന്‍ നിര ഇങ്ങനെ പുത്തന്‍ പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇറങ്ങുക. ജയ്പൂരില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ദ്രാവിഡ് (Rahul Dravid) സ്ഥിരം പരിശീലകനായും രോഹിത് ശര്‍മ (Rohit Sharma) സ്ഥിരം ടി20 ക്യാപ്റ്റനുമായും എത്തുന്ന ആദ്യ ടി20 പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

      ഫുള്‍ ടൈം നായകനായതിന് ശേഷമുള്ള ആദ്യ മത്സരത്തിന് രോഹിത് ശര്‍മ ഇന്ന് ഇറങ്ങുമ്പോള്‍ 9 വര്‍ഷം മുന്‍പുള്ള രോഹിത്തിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്. 9 വര്‍ഷം മുന്‍പ് രോഹിത് ട്വീറ്റ് ചെയ്തത് ഇങ്ങനെ, 'ജയ്പൂരില്‍ എത്തി, അതെ, ഞാനാണ് ടീമിനെ നയിക്കുന്നത്. നായകന്‍ എന്ന കൂടുതല്‍ ഉത്തരവാദിത്വം നന്നായി ചെയ്യാന്‍ നോക്കും.' 2012 നവംബര്‍ 7നാണ് രോഹിത് ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്.


      യുവതാരങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് ഒരുക്കിയെടുക്കുന്നതില്‍ മികച്ച വൈദഗ്ധ്യമുള്ള ദ്രാവിഡിനും ടി20യില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള രോഹിത് ശര്‍മയ്ക്കും കീഴില്‍ ആദ്യ പരീക്ഷണത്തിന് കൂടി ഒരുങ്ങുകയാണ് ഇന്ത്യ. ന്യൂസിലന്‍ഡുമായുള്ള പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്നത് കൂടി രോഹിത് ശര്‍മയുടെ മനസ്സിലുണ്ടാകും.

      അതേസമയം, ഓസ്ട്രേലിയയുമായി ലോകകപ്പ് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നതിന്റെ നിരാശ മറികടക്കാനാകും കിവീസ് ലക്ഷ്യമിടുന്നത്. ടി20 പരമ്പരയില്‍ കിവീസിനെ നയിക്കുന്നത് ടിം സൗത്തിയാണ്. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങുന്നതിന് പ്രാധാന്യം കൊടുത്ത് കൊണ്ട് കിവീസ് ക്യാപ്റ്റനായ കെയ്ന്‍ വില്യംസണ്‍ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചതോടെയാണ് സൗത്തി കിവീസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.

      ദീര്‍ഘകാലത്തേക്ക് വേണ്ടി ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാകും ദ്രാവിഡ് ലക്ഷ്യമിടുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ ചെന്നൈ ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ്, കൊല്‍ക്കത്ത ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, ഡല്‍ഹി പേസര്‍ അവേശ് ഖാന്‍ എന്നിവര്‍ ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ പരിക്ക് മൂലം പരമ്പരയ്ക്ക് ഇല്ലാത്തതിനാല്‍ ഹാര്‍ദിക്കിന്റെ സ്ഥാനത്ത് വെങ്കടേഷ് അയ്യരെ കളിപ്പിച്ചേക്കും. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയിരുന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഈ പരമ്പരയിലൂടെ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
      Published by:Sarath Mohanan
      First published:
      )}