ഇന്റർഫേസ് /വാർത്ത /Sports / രോഹിത് ശർമ എവിടെ? ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ മുംബൈ ഇന്ത്യൻസ് നായകനെ കാണാനില്ല

രോഹിത് ശർമ എവിടെ? ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ മുംബൈ ഇന്ത്യൻസ് നായകനെ കാണാനില്ല

മറ്റ് 9 ടീമുകളുടെ ക്യാപ്റ്റന്മാരും ഗ്രൂപ്പ് ഫോട്ടോയിലുണ്ട്

മറ്റ് 9 ടീമുകളുടെ ക്യാപ്റ്റന്മാരും ഗ്രൂപ്പ് ഫോട്ടോയിലുണ്ട്

മറ്റ് 9 ടീമുകളുടെ ക്യാപ്റ്റന്മാരും ഗ്രൂപ്പ് ഫോട്ടോയിലുണ്ട്

  • Share this:

ഇന്ത്യൻ പ്രീമിയര്‍ ലീഗ് ആരംഭിക്കാനിരിക്കെ ഐപിഎൽ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ച ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ഇല്ല. ചിത്രത്തിൽ രോഹിത് ശർമയെ കാണാത്തതില്‍ നിരവധി ആശങ്കകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മറ്റ് 9 ടീമുകളുടെ ക്യാപ്റ്റന്മാരും ഗ്രൂപ്പ് ഫോട്ടോയിലുണ്ട്.രോഹിത് ശർമയാണ് ഫോട്ടോഗ്രാഫറെന്നാണ് ചിലരുടെ പ്രതികരണം. മറവിയുള്ളതിനാൽ രോഹിത് ശർമ ഫോട്ടോഷൂട്ട് കാര്യം മറന്നതാണെന്നും കമന്റുകളുണ്ട്. ഏതായാലും ചിത്രം സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾക്കും രസകരമായ കമന്റുകളുമാണ് ഉയരുന്നത്.

നാളെ ആരംഭിക്കാനാരിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചെന്നൈ സൂപ്പർ കിങ്സ് നേരിടും. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീസണിലെ പ്രധാന മാറ്റങ്ങളാണ്.

Also Read-IPL 2023 | മുംബൈയ്ക്ക് വേണം ആറാം കിരീടം; യുവനിരയുടെ കരുത്തുമായി രോഹിത്തും കൂട്ടരും

പത്ത് ടീമുകൾ 12 വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മേയ് ഇരുപത്തിയെട്ടിന് നടക്കും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം-ആൻഡ്‌ എവേ രീതിയിലേക്ക്‌ തിരിച്ചുവരുന്നതാണ് ഏറ്റവും വലിയ സവിശേഷത.

പത്ത് ടീമുകളെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്‌. ഗ്രൂപ്പിലുള്ളവരുമായി ഓരോ തവണയും എതിർ ഗ്രൂപ്പിലുള്ളവരുമായി രണ്ട് തവണയും ഏറ്റുമുട്ടും. ഇതിനാല്‍ ഒരു ടീമിന്‌ 14 മത്സരമുണ്ടാകും. പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുന്ന നാല്‌ ടീമുകൾ പ്ലേ ഓഫിലേക്ക്‌ മുന്നേറും. ആദ്യ രണ്ട്‌ സ്ഥാനക്കാർ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടി ഫൈനലിലെത്തും. ഇതിൽ തോൽക്കുന്നവർക്ക്‌ ഒരു അവസരം കൂടിയുണ്ട്‌. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ഒന്നാം ക്വാളിഫയറിൽ തോൽക്കുന്നവരും രണ്ടാം ക്വാളിഫയർ കളിച്ച്‌ ഫൈനലിലെത്തും എന്നതാണ് ഇത്തവണത്തെ മത്സരങ്ങളുടെ രീതി.

First published:

Tags: Ipl, Mumbai indians, Rohit sharma