• HOME
  • »
  • NEWS
  • »
  • sports
  • »
  • സുരക്ഷ ലംഘിച്ച് പിച്ചിലേക്ക് എത്തിയ രോഹിത് ശർമ്മയുടെ ആരാധകന് ആറ് ലക്ഷം രൂപ പിഴ

സുരക്ഷ ലംഘിച്ച് പിച്ചിലേക്ക് എത്തിയ രോഹിത് ശർമ്മയുടെ ആരാധകന് ആറ് ലക്ഷം രൂപ പിഴ

രോഹിത് ശർമ്മയ്ക്കരികിലേക്ക് എത്തി ഏറെ വികാരാധീനനായ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്നാലെയെത്തി പിടികൂടി മൈതാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോയി

  • Share this:
മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന് ആറ് ലക്ഷം രൂപ പിഴ. സുരക്ഷ ലംഘിച്ച് പിച്ചിലേക്ക് ഓടിക്കയറിയതിനാണ് പിഴ. ഞായറാഴ്ച സിംബാബ്വെയ്ക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിനിടെയാണ് സംഭവം. രോഹിത് ശർമ്മയ്ക്കരികിലേക്ക് എത്തി ഏറെ വികാരാധീനനായ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്നാലെയെത്തി പിടികൂടി മൈതാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോയി. എംസിജിയിൽ അച്ചടക്കം ലംഘിച്ചതിന് ആരാധകന് 6.5 ലക്ഷം രൂപ പിഴ ചുമത്തിയെന്നാണ് വിവരം.

സിംബാബ്‌വെ 187 റൺസ് പിന്തുടരുന്നതിനിടെയാണ് സംഭവം, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആരാധകനെ മൽപ്പിടുത്തത്തിലൂടെ കീഴടക്കിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് രോഹിത് ഓടിയെത്തുകയും ആരാധകന് തംസ് അപ്പ് ആംഗ്യം കാട്ടുകയും ചെയ്തു.

2022-ലെ ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. കഴിഞ്ഞ ദിവസം സിംബാബ്‌വെയെ 71 റൺസിന് തോൽപ്പിച്ചാണ് ടീം ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. സൂര്യകുമാർ യാദവ് വെറും 25 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയതോടെ ഇന്ത്യ 20 ഓവറിൽ 186/5 എന്ന കൂറ്റൻ സ്കോറിലെത്തി.

Also Read- ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; സെമിയിൽ ഇംഗ്ലണ്ട്; സിംബാബ്‌വെയെ 71 റൺസിന് തോൽപിച്ചു

ഫൈൻ ലെഗിന് മുകളിലൂടെയുള്ള തന്റെ ട്രേഡ് മാർക്ക് സ്‌കൂപ്പുകളും ബുദ്ധിപരമായ ലോഫ്റ്റഡ് ഷോട്ടുകളും ഉപയോഗിച്ച് സൂര്യകുമാറിന്‍റെ ഇന്നിംഗ്സിന് ചാരുതയേകി. അവസാന അഞ്ച് ഓവറിൽ ഇന്ത്യക്ക് 79 റൺസ് ലഭിച്ചു, സിംബാബ്‌വെയെ തകർക്കാൻ ഇന്ത്യയെ സഹായിച്ചത് ഈ ഇന്നിംഗ്സാണ്.


“ടീമിലെ അന്തരീക്ഷം വളരെ മനോഹരമാണ്, കൂടാതെ സെമിയിലേക്കുള്ള കുതിപ്പ് ഏറെ സുന്ദരവും. എന്റെ പ്ലാൻ എപ്പോഴും വ്യക്തമാണ്. ഞാൻ വ്യത്യസ്തമായി ഒന്നും ശ്രമിക്കുന്നില്ല. നെറ്റ്സിലും ഞാൻ അതേ രീതിയിൽ ബാറ്റ് ചെയ്യുന്നു. അഞ്ചാം വിക്കറ്റിൽ 36 പന്തിൽ 65 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ സൂര്യകുമാറിന് കഴിഞ്ഞു. ഞാനും ഹാർദിക്കും ബാറ്റ് ചെയ്യുമ്പോൾ പ്ലാൻ വളരെ വ്യക്തമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നന്നായി അടിക്കാൻ തുടങ്ങി, 20-ാം ഓവർ ആക്രമണം നിർത്തിയില്ല, ”പ്ലയർ ഓഫ് മാച്ച് അവാർഡ് ലഭിച്ചതിന് ശേഷം സൂര്യകുമാർ പറഞ്ഞു.
Published by:Anuraj GR
First published: