നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs NZ |മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി രോഹിത്തിന്റെ ആരാധകന്‍; കാലില്‍ തൊടാന്‍ ശ്രമം, വീഡിയോ

    IND vs NZ |മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി രോഹിത്തിന്റെ ആരാധകന്‍; കാലില്‍ തൊടാന്‍ ശ്രമം, വീഡിയോ

    രോഹിത്തിന്റെ കാലില്‍ തൊടാനായിരുന്നു ആരാധകന്റെ ശ്രമം. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

    • Share this:
      ന്യൂസിലന്‍ഡിനെതിരായ (New Zealand) രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് ടീം ഇന്ത്യ(India). റാഞ്ചിയില്‍(Ranchi) നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്ത് വിട്ടത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

      മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് രോഹിത് ശര്‍മയുടെ കടുത്ത ആരാധകരില്‍ ഒരാളും ഗ്രൗണ്ട് കയ്യടക്കി. ന്യൂസിലന്‍ഡിന്റെ ഇന്നിങ്സിന്റെ സമയം ഗ്രൗണ്ടില്‍ രോഹിത് ശര്‍മ(Rohit Sharma) നില്‍ക്കുന്നിടത്തേക്കാണ് ആരാധകന്‍ ഓടിയെത്തിയത്. രോഹിത്തിന്റെ കാലില്‍ തൊടാനായിരുന്നു ആരാധകന്റെ ശ്രമം. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി(Viral) കഴിഞ്ഞു.


      അര്‍ധസെഞ്ചുറി പ്രകടനങ്ങളുമായി കളം നിറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (36 പന്തുകളില്‍ 55) കെ എല്‍ രാഹുല്‍ ( 49 പന്തുകളില്‍ 65 റണ്‍സ്) എന്നിവരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും നേടിയ 117 റണ്‍സാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. നേരത്തെ മികച്ച തുടക്കം നേടി തകര്‍ത്തടിച്ച കിവീസിനെ അവസാന ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനവും നിര്‍ണായകമായി.


      ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് ഈ തുടക്കം മുതലെടുക്കാന്‍ കഴിയാതെ പോയതോടെ അവര്‍ ചെറിയ സ്‌കോറിലേക്ക് ഒരുങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് നേടുമെന്ന് തോന്നിച്ച ന്യൂസിലന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് വരിഞ്ഞു മുറുക്കുകയായിരുന്നു. 11.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായിരുന്ന അവര്‍ക്ക് പിന്നീടുള്ള 52 പന്തുകളില്‍ നിന്നും കേവലം 63 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 21 പന്തുകളില്‍ 34 റണ്‍സ് എടുത്ത ഗ്ലെന്‍ ഫിലിപ്സാണ് അവരുടെ ടോപ് സ്‌കോറര്‍. വെടിക്കെട്ട് ബാറ്റര്‍മാരായ ടിം സീഫെര്‍ട്ട് 15 പന്തുകളില്‍ 13, ജിമ്മി നീഷാം 12 പന്തുകളില്‍ 3 എന്നിവര്‍ നിരാശപ്പെടുത്തി.

      ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടി. അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്‍, അക്സര്‍ പട്ടേല്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
      Published by:Sarath Mohanan
      First published:
      )}