ഹൈദരാബാദ്: ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ്. കങ്കാരുക്കള്‍ ഉയര്‍ത്തിയ 237 ലേക്ക് ബാറ്റേന്തിയ ഇന്ത്യ 48.2 ഓവറിലാണ് ലക്ഷ്യം മറികടന്നത്. മികച്ച രീതിയില്‍ മുന്നേറുന്നതിനിടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ കേദാര്‍ ജാദവും സീനിയര്‍ താരം എംഎസ് ധോണിയും ചേര്‍ന്നാണ് വലിയ അപകടമില്ലാതെ വിജയത്തിലെത്തിച്ചത്. ജാദവ് 87 പന്തുകളില്‍ നിന്ന് 81 ഉം ധോണി 72 പന്തുകളില്‍ നിന്നും 59 ഉം റണ്‍സ് നേടിയിരുന്നു.
ഓസീസ് സ്കോര്‍ പിന്തുടരുന്നതിനിടെ തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയെ വിരാടും രോഹിതും ചേര്‍ന്നായിരുന്നു കരകയറ്റിയത്. രോഹിത് 37 റണ്‍സും നായകന് വിരാട് കോഹ്ലി 44 റണ്‍സുമായിരുന്നു മത്സരത്തില്‍ നേടിയത്.
Also Read: ലോകകപ്പില്‍ പാകിസ്ഥാനെ ഒഴിവാക്കണമെന്ന BCCI ആവശ്യം ICC തള്ളി
ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ ഉയര്‍ത്തുന്നതിനിടെയായിരുന്നു രോഹിതിന്റെ സ്കൂപ്പ് ഷോട്ട് കണ്ട് നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ നിന്നും വിരാട് ചിരിയടക്കാന്‍ പാടുപെട്ടത്. ജേസണ്‍ ബെഹ്രന്ഡോര്ഫിനെതിരെയായിരുന്നു രോഹിത് തകര്‍പ്പന്‍ സ്കൂപ്പ് ഷോട്ട് പായിച്ചത്. എന്നാല്‍ ഇതുകണ്ട വിരാട് ചിരിയാരംഭിച്ചതോടെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു.
#SundayFunday#INDvAUS short of the match 😍😘 ,,, @ImRo45
👏👏
pic.twitter.com/RYyNU0fxkE
— Ritika Sajdeh ™ (@ImRitika45) March 3, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, India vs australia, India vs australia live score, Indian cricket, Indian cricket team, അന്താരാഷ്ട്ര ക്രിക്കറ്റ്, ഇന്ത്യ ക്രിക്കറ്റ്, ഓസ്ട്രേലിയൻ ക്രിക്കറ്റ്