• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യയെ കാത്തത് രോഹിത് ശർമയുടെ റെക്കോർഡ് സെഞ്ച്വറി


Updated: July 9, 2018, 7:54 AM IST
ഇന്ത്യയെ കാത്തത് രോഹിത് ശർമയുടെ റെക്കോർഡ് സെഞ്ച്വറി
India's players celebrate with the series trophy after the third international Twenty20 cricket match between England and India at The Brightside Ground, Bristol on July 8, 2018. India won by 7 wickets after England batted first and threatened to post a huge score before stuttering at the end and finishing on 198-9 after their 20 overs. / AFP PHOTO / Ian KINGTON / RESTRICTED TO EDITORIAL USE. NO ASSOCIATION WITH DIRECT COMPETITOR OF SPONSOR, PARTNER, OR SUPPLIER OF THE ECB

Updated: July 9, 2018, 7:54 AM IST
ലണ്ടൻ: ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പര ഇന്ത്യക്ക്. നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചു. രോഹിത് ശർമയുടെ സെഞ്ചറി മികവിലാണ് ഇന്ത്യയുടെ ജയം. മൂന്ന് മൽസരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-1നാണ് ഇന്ത്യയുടെ ജയം. ടി20യിൽ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കി.

199 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ എട്ടു പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി മൂന്നാം ടി20യും പരമ്പരയും സ്വന്തമാക്കി. ടി20യിൽ മൂന്ന് സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡിട്ട രോഹിത് ശർമയാണ് ഇന്ത്യയുടെ വിജയ ശിൽപി. രോഹിത് 56 പന്തിൽ സെഞ്ചുറി സ്വന്തമാക്കി.

ബാറ്റിലും ബോളിലും മികവ് കണ്ടെത്തിയ ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തിന് അവകാശിയാണ്. നാലു വിക്കറ്റും 33 റൺസും പാണ്ഡ്യ നേടി. വിരാട് കോഹ്ലി 43 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. 67 റൺസ് നേടിയ ജേസൻ റോയിയാണ് ടോപ് സ്കോറർ. ടി20യിൽ അഞ്ചു ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന ബഹുമതി ധോണി സ്വന്തമാക്കി.

ആദ്യ കളി ഇന്ത്യ നേടിയപ്പോൾ രണ്ടാം മൽസരം ഇംഗ്ളണ്ട് ജയിച്ചു.
First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍