'യുവി സച്ചിനു വേണ്ടി നേടിയതുപോലെ' ധോണിക്ക് വേണ്ടി രോഹിത് കിരീടം നേടുമെന്ന് ആദ്യകാല പരിശീലകന്‍

ധോണിക്ക് വേണ്ടി ലോകകപ്പ് നേടുമെന്ന് രോഹിത് എന്നോട് വ്യക്തമാക്കിയിരുന്നു

news18
Updated: July 9, 2019, 9:48 PM IST
'യുവി സച്ചിനു വേണ്ടി നേടിയതുപോലെ' ധോണിക്ക് വേണ്ടി രോഹിത് കിരീടം നേടുമെന്ന് ആദ്യകാല പരിശീലകന്‍
dhoni rohit
  • News18
  • Last Updated: July 9, 2019, 9:48 PM IST
  • Share this:
മാഞ്ചസ്റ്റര്‍: 2011 ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണ്ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട യുവിയുടെ വാക്കുകളായിരുന്നു ആരാധകരെ ഏറെ ആകര്‍ഷിച്ചത്. സച്ചിനുവേണ്ടിയാണ് കിരീടം ഉയര്‍ത്തിയതെന്നായിരുന്നു യുവിയുടെ വാക്കുകള്‍. ഇപ്പോഴിതാ ഈ ലോകകപ്പ് രോഹിത് ധോണിയ്ക്ക് വേണ്ടി നേടുമെന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ ആദ്യകാല പരിശീലകന്‍ ദിനേശ് ലാഡ്.

ഈ ലോകകപ്പ് ധോണിക്ക് വേണ്ടി നേടുമെന്ന് രോഹിത് പറഞ്ഞിരുന്നതായി ലാഡ് വ്യക്തമാക്കി. ധോണി രോഹിത്തിനെ ഓപ്പണറായി ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ പ്രതിഫലമായിട്ട് ഈ കിരീടം നേടുമെന്നാണ് ലാഡ് പറയുന്നത്.

Also Read: 'ഗ്രൗണ്ടില്‍ മഴ'; കിട്ടിയ അവസരത്തില്‍ സ്റ്റുഡിയോയില്‍ ബാറ്റെടുത്ത് സംഗക്കാരയും അക്രവും സ്മിത്തും; വീഡിയോ

'ധോണിയാണ് രോഹിത്തിനെ ഓപ്പണറായി ഉയര്‍ത്തിക്കൊണ്ടുവന്നത്. പിന്നീട് ഇന്ത്യ കണ്ട മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി രോഹിത്. ഇപ്പോള്‍ ധോണിക്ക് വേണ്ടി ലോകകപ്പ് നേടികൊടുക്കാനുള്ള പരിശ്രമത്തിലാണ് രോഹിത്. ധോണിക്ക് വേണ്ടി ലോകകപ്പ് നേടുമെന്ന് രോഹിത് എന്നോട് വ്യക്തമാക്കിയിരുന്നു.' ലാഡ് പറയുന്നു.

First published: July 9, 2019, 9:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading