• HOME
  • »
  • NEWS
  • »
  • sports
  • »
  • 'എന്തോ തിടുക്കത്തില്‍ ആയിരുന്നെന്നു തോന്നുന്നു' രോഹിത്തിന്റെ വിക്കറ്റ്; തേര്‍ഡ് അംപയറിനെതിരെ ആരാധകര്‍

'എന്തോ തിടുക്കത്തില്‍ ആയിരുന്നെന്നു തോന്നുന്നു' രോഹിത്തിന്റെ വിക്കറ്റ്; തേര്‍ഡ് അംപയറിനെതിരെ ആരാധകര്‍

മത്സരം 16 ഓവര്‍ പിന്നിടുമ്പോള്‍ 72 ന് 1 എന്ന നിലയിലാണ് ഇന്ത്യ

rohit

rohit

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഉപനായകന്‍ രോഹിത്തിന്റെ വിക്കറ്റിനെിരെ ആരാധകര്‍. 18 റണ്‍സുമായി മുന്നേറുകയായിരുന്ന താരം കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഫീല്‍ഡ് അംപയര്‍ വിക്കറ്റനുവദിക്കാത്തതിനെത്തുടര്‍ന്ന് ഡിആര്‍എസ് വിളിച്ചായിരുന്നു കരീബിയന്‍പ്പട വിക്കറ്റ് നേടിയത്.

    തേര്‍ഡ് അംപയറിന്റെ പരിശോധനയിലും രോഹിത്തിന്റെ ബാറ്റിലാണോ പാഡിലാണോ പന്ത് കൊണ്ടതെന്ന് വ്യക്തമായിരുന്നില്ല. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റ് കടന്നശേഷമായിരുന്നു ചലനങ്ങള്‍ ഉണ്ടായതെന്ന സംശയവും ഉണര്‍ന്നെങ്കിലും പാഡിലാണോ ബാറ്റിലാണോയെന്ന് പരിശോധിക്കാതെ തേര്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കുകയായിരുന്നു.



    Also Read: 'പിറക്കുമോ ആ റെക്കോര്‍ഡ്' 37 റണ്‍സകലെ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രം

    അംപയറിന്റെ തീരുമാനത്തോട് ചിരിച്ചുകൊണ്ടായിരുന്നു രോഹിത്ത് പ്രതികരിച്ചത്. എന്നാല്‍ അംപയറിങ്ങില്‍ അതൃപ്തി പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മത്സരം 16 ഓവര്‍ പിന്നിടുമ്പോള്‍ 72 ന് 1 എന്ന നിലയിലാണ് ഇന്ത്യ. രാഹുലും വിരാടും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്.



    First published: