നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഔട്ടാണെന്ന് കരുതി നടന്ന് നീങ്ങിയ രോഹിത് തിരിച്ച് വന്നു; ഉയര്‍ത്തിയ കൈകള്‍ തലയില്‍ വെച്ച് വിന്‍ഡീസ് താരം

  ഔട്ടാണെന്ന് കരുതി നടന്ന് നീങ്ങിയ രോഹിത് തിരിച്ച് വന്നു; ഉയര്‍ത്തിയ കൈകള്‍ തലയില്‍ വെച്ച് വിന്‍ഡീസ് താരം

  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇന്ത്യ വിന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ആധികാരിക ജയമാണ് ഇന്ത്യന്‍ സംഘം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 31.5 ഓവറില്‍ 104 റണ്ണിലൊതുക്കിയ ഇന്ത്യന്‍ സംഘം 14.5 ഓവറിലാണ് ലക്ഷ്യം മറികടന്നത്. ഒമ്പത് വിക്കറ്റ് ജയവുമായാണ് ഇന്ത്യന്‍ സംഘം കേരളത്തില്‍ നിന്ന് മടങ്ങുന്നതെങ്കിലും ധവാനു പിന്നാലെ രോഹിതിന്റെ 'വിക്കറ്റ്' വീഴുന്നതിനും ആരാധകര്‍ സാക്ഷിയായിരുന്നു.

   ഓഷാനെ തോമസിന്റെ പന്തില്‍ രോഹിത്തിന്റെ ബാറ്റിലുരസിയ പന്ത് വിന്‍ഡീസ് താരത്തിന്റെ കൈയ്യില്‍ ഒതുങ്ങിയപ്പോള്‍ നിരാശയോടെ രോഹിത് ക്രീസില്‍ നിന്ന് മടങ്ങുകയായിരുന്നു. എന്നാല്‍ അമ്പയര്‍ നോ ബോള്‍വിളിച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രോഹിത്തിനെതിരിച്ച് വിളിക്കുകയും രോഹിത് മടങ്ങി വരികയും ചെയ്തു. വിക്കറ്റ് ലഭിച്ച ആഹ്ലാദത്തില്‍ കൈകള്‍ ഉര്‍ത്തി തിരിഞ്ഞ ഓഷാനെ അമ്പയര്‍ നോ ബോള്‍ വിളിക്കുന്നത് കണ്ടയുടന്‍ തലയില്‍ കൈവെച്ച് ക്രീസില്‍ ഇരിക്കുകയും ചെയ്തു.   മുപ്പത് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു '9 വിക്കറ്റ് ജയം'; ശാസ്ത്രിക്കിത് മധുര പ്രതികാരം

   പിന്നീട് സിക്‌സറുകളുമായി കളം പിടിച്ച രോഹിത് മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വിന്‍ഡിസിനോടേറ്റ ഒമ്പത് വിക്കറ്റ് പരാജയത്തിന് മധുര പ്രതികാരം വീട്ടാനും വിരാടിനും സംഘത്തിനും ഇന്നത്തെ മത്സരത്തോടെ കഴിഞ്ഞു.

   First published:
   )}