• HOME
 • »
 • NEWS
 • »
 • sports
 • »
 • Roman Abramovic | ചെൽസിയെ വിൽക്കാൻ ഒരുങ്ങി അബ്രമോവിച്ച്; തുക യുക്രെയ്ൻ യുദ്ധത്തിന്റെ ഇരകൾക്ക്

Roman Abramovic | ചെൽസിയെ വിൽക്കാൻ ഒരുങ്ങി അബ്രമോവിച്ച്; തുക യുക്രെയ്ൻ യുദ്ധത്തിന്റെ ഇരകൾക്ക്

ക്ലബുമായുള്ള ബന്ധം ഇത്തരത്തിൽ അവസാനിപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും എന്നാൽ ചെൽസിയുടെ താത്പര്യം മുൻനിർത്തുമ്പോൾ ഇത് തന്നെയാണ് മികച്ച തീരുമാനമെന്നും അബ്രമോവിച്ച് പറഞ്ഞു.

Roman Abramovic (Image: Twitter)

Roman Abramovic (Image: Twitter)

 • Share this:
  ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ (Premier League) ക്ലബായ ചെൽസിയുടെ (Chelsea) നടത്തിപ്പ് അവകാശത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ ക്ലബ്ബിനെ വിൽക്കുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിച്ച് (Roman Abramovic). റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് (Russian invasion on Ukraine) പിന്നാലെയായിരുന്നു ക്ലബിന്റെ നിയന്ത്രണം അബ്രമോവിച്ച് ചാരിറ്റബിൾ ഫൗണ്ടേഷന് ട്രസ്റ്റിനെ ഏൽപ്പിച്ചത്. ഇതോടെ അബ്രമോവിച്ച് ക്ലബിനെ വിൽക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അന്ന് അവയെ കുറിച്ച് പ്രതികരിക്കാൻ അബ്രമോവിച്ച് തയാറായിരുന്നില്ല. മാധ്യമങ്ങളിലും മറ്റും ഇത് വലിയ ചർച്ചയായിരുന്നു. ഈ ചർച്ചകൾക്ക് അവസാനം കുറിച്ച് കൊണ്ടാണ് അബ്രമോവിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

  ക്ലബിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുക മുഴുവനും യുക്രെയ്നിലെ യുദ്ധത്തിന്റെ ഇരകൾക്കായി (Victims of War in Ukraine) നീക്കിവെക്കുമെന്നും ഇതിനായി ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ തുടങ്ങാൻ തന്റെ ടീമിനോട് നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു.

  നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ക്ലബിനെ വിൽക്കാൻ തീരുമാനമെടുത്തന്നും, എപ്പോഴത്തെയും പോലെ നിലവിലെ സാഹചര്യത്തിലും ക്ലബ്ബിന്റെയും ആരാധകരുടെയും സ്‌പോൺസർമാരുടെയും എല്ലാവരുടെയും താത്പര്യങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.  ക്ലബിന്റെ വിൽപ്പന ധൃതി പിടിച്ച് നടത്തില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കും നടത്തുകയെന്നും അബ്രമോവിച്ച് പറഞ്ഞു. ബിസിനസോ അതിൽ നിന്നും ലഭിക്കുന്ന പണത്തെ ഓർത്തുകൊണ്ടായിരുന്നല്ല താൻ ഈ ഉദ്യമത്തിന് മുതിരുന്നതെന്നും മറിച്ച് ഫുട്ബോളിനോടും ക്ലബ്ബിനോടുമുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മാത്രമാണെന്നും വളരെ വിഷമത്തോടെയാണ് ഈ തീരുമാനം സ്വീകരിക്കുന്നതെന്നും ക്ലബുമായുള്ള ബന്ധം ഇത്തരത്തിൽ അവസാനിപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും എന്നാൽ ചെൽസിയുടെ താത്പര്യം മുൻനിർത്തുമ്പോൾ ഇത് തന്നെയാണ് മികച്ച തീരുമാനമെന്നും അബ്രമോവിച്ച് പറഞ്ഞു.

  Also read- Kerala Blasters | 'ബോംബെക്കാരാ ജാവോ എന്ന് പറയണം..ജാവോ'; ബ്ലാസ്റ്റേഴ്‌സ് ജയത്തിൽ ട്രെൻഡിങ്ങായി ഭീഷ്മപർവ്വം ഡയലോഗ്

  സ്റ്റാംഫോർഡ് ബ്രിജിൽ എല്ലാവരെയും അവസാനമായി ഒരുവട്ടം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെൽസിക്കൊപ്പം നേടിയ നേട്ടങ്ങളിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും ക്ലബും താരങ്ങളും ആരാധകരും എക്കാലവും തന്റെ മനസ്സിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  അതേസമയം, റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധ സൂചകമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ചില പ്രമുഖ വ്യക്തികൾക്കുമെതിരെ ബ്രിട്ടൻ ഉപരോധ നടപടികൾ സ്വീകരിച്ചിരുന്നു. പുടിന്റെ അടുത്തയാളായി അറിയപ്പെടുന്ന അബ്രമോവിച്ചിന് എതിരേ പക്ഷെ ഇത്തരത്തിലുള്ള നടപടികൾ ബ്രിട്ടൻ നിലവിൽ സ്വീകരിച്ചിട്ടില്ല. എന്നാൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കമുണ്ടാകുമെന്ന സാധ്യത മുനിർത്തിയാണ് ക്ലബ് വിൽക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.

  Also read- Kerala Blasters | 'അടുത്ത സീസണിലും ഇവിടെയുണ്ടാകും; ആരാധകരെ കാണാൻ കാത്തിരിക്കുന്നു'; ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

  വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ചെൽസിയെ സ്വന്തമാക്കാൻ സ്വിസ് കോടീശ്വരനായ ഹാൻസ്‌ജോർഗ് വൈസ്, അമേരിക്കൻ നിക്ഷേപകനായ ടോഡ് ബോഹ്ലി എന്നിവർ സംയുക്തമായി രംഗത്തുണ്ടെന്നാണ് റിപോർട്ടുകൾ.

  2003-ലാണ് അബ്രോമോവിച്ച് ചെൽസിയെ സ്വന്തമാക്കിയത്. അബ്രമോവിച്ച് ഉടമസ്ഥനായി ചുമതല ഏറ്റെടുത്തതിന് ശേഷം ചെൽസിയുടെ മുഖവര തന്നെ മാറുകയായിരുന്നു. ഇക്കാലയളവിൽ രണ്ട് ചാമ്പ്യൻസ് ലീഗ്, അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 19 പ്രധാന കിരീടങ്ങളാണ് ചെൽസി സ്റ്റാംഫോർഡ് ബ്രിജിലേക്ക് എത്തിച്ചത്.
  Published by:Naveen
  First published: