• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റൊണാൾഡോ ടേബിൾ ടെന്നിസും കീഴടക്കിയ കഥ!

News18 Malayalam
Updated: June 19, 2018, 6:31 PM IST
റൊണാൾഡോ ടേബിൾ ടെന്നിസും കീഴടക്കിയ കഥ!
News18 Malayalam
Updated: June 19, 2018, 6:31 PM IST
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന കാലം. പരിശീലനത്തിന്‍റെ ഇടവേളയിൽ സഹതാരം റിയോ ഫെർഡിനാൻഡുമായി റൊണാൾഡോ ടേബിൾ ടെന്നീസ് കളിച്ചു. ടേബിൾ ടെന്നീസിൽ പുലിയായ റിയോ, റൊണാൾഡോയെ തോൽപ്പിച്ചു. എന്നാൽ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ റൊണാൾഡോ തയ്യാറായില്ല. അടുത്ത ഒരു ബന്ധുവിനെക്കൊണ്ട് ടേബിൾ ടെന്നീസ് കിറ്റ് വാങ്ങി പരിശീലനം തുടങ്ങി. ദിവസങ്ങൾക്കകം, മാഞ്ചസ്റ്ററിലെ സഹതാരങ്ങളെ വിളിച്ചുകൂട്ടി, അവരുടെ മുന്നിൽവെച്ച് റൊണാൾഡോ റിയോ ഫെർഡിനാൻഡുമായി ടേബിൾ ടെന്നീസ് കളിച്ചു. എല്ലാവരെയും വിസ്മയിപ്പിച്ച് റൊണാൾഡോ, റിയോയെ തോൽപ്പിച്ചു. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലുള്ള ആർക്കും റിയോയെ ടേബിൾ ടെന്നീസിൽ തോൽപ്പിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ റൊണാൾഡോ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ടായിരുന്ന പാട്രിക് ഇവ്റയാണ് ഇപ്പോൾ പുറത്തുവിട്ടത്. തോൽക്കാനാകാത്ത മനസാണ് റൊണാൾഡോയുടേത്. ഈ ലോകകപ്പിൽ റൊണാൾഡോ ഗോൾഡൻ ബോൾ സ്വന്തമാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇവ്റ പറയുന്നു. വാശിയുടെ കാര്യത്തിൽ റൊണാൾഡോ ഒട്ടും പിന്നിലല്ല. ഒരു കാര്യം ഉദ്ദേശിച്ചാൽ അത് നടത്തിയെടുക്കാൻ ഏതറ്റം വരെയും അദ്ദേഹം പോകും. ഇതുതന്നെയാണ് കളത്തിൽ അദ്ദേഹത്തിന്‍റെ വിജയമെന്നും പാട്രിക് ഇവ്റ പറഞ്ഞു.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...