• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റൊണാൾഡോയ്ക്ക് ഇരുപതിന്‍റെ ചെറുപ്പം!


Updated: July 25, 2018, 4:06 PM IST
റൊണാൾഡോയ്ക്ക് ഇരുപതിന്‍റെ ചെറുപ്പം!

Updated: July 25, 2018, 4:06 PM IST
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രായം കൂടിയെന്ന് പറയുന്നവർക്ക് തെറ്റി. വയസ്സ് 33 ആയെങ്കിലും റൊണാൾഡോയുടെ ശരീര പ്രകൃതി 20 കാരന്റേതാണ്. യുവന്റസിന്റെ മെഡിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ദിവസം കഴിയും തോറും പ്രായം കുറഞ്ഞു വരുന്നതായും ഒരു യുവ പ്രൊഫഷണൽ ഫുട്ബോളർക്കുള്ള എല്ലാ യോഗ്യതയും ക്രിസ്റ്റ്യാനോയ്ക്കുണ്ടെന്നും മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് ലോകകപ്പിൽ താരമായ ഫ്രാൻസിന്‍റെ പത്തൊമ്പതുകാരൻ എംബാപ്പെയേക്കാൾ കരുത്തും വേഗതയും റൊണാൾഡോയ്ക്ക് ആണത്രെ.

ക്രിസ്റ്റ്യാനോ റൊണാൾഡോ പഴയ വൈൻ പോലെയാണ്. പഴകും തോറും വീര്യം കൂടും. യുവന്റസ് നടത്തിയ മെഡിക്കൽ പരിശോധന വ്യക്തമാക്കുന്നത് ഇത്തരത്തിലാണ്. റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്ക് അടുത്തിടെ കൂടുമാറിയ റൊണാൾഡോയുടെ മെഡിക്കൽ പരിശോധന കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. 33 വയസ്സുള്ള റൊണാൾഡോയെ പ്രായം തളർത്തുന്നതായ വിമർശനം ഉയർന്നിരുന്നു. എന്നാൽ 33 കാരന്റെ ശരീര പ്രകൃതിയല്ല റൊണോയ്ക്ക്. 20 കാരന്റേതാണ്. പോർച്ചുഗീസ് താരത്തിന്റ ശരീരത്തിൽ ആകെയുള്ളത് 7 ശതമാനം ഫാറ്റ് മാത്രമാണ്. ഒരു പ്രൊഫഷണൽ ഫുട്ബോളർക്ക് വേണ്ടതിനേക്കാൾ 3 ശതമാനം കുറവ്. മസ്സിൽ 50 ശതമാനവും. പ്രൊഫഷണൽ താരത്തേക്കാൾ 4 ശതമാനം കൂടുതലും. ഒരു മണിക്കൂറിൽ 33.98 കിലോമീറ്ററർ ഓടാനുള്ള കഴിവ് ക്രിസ്റ്റ്യാനോയ്ക്കുണ്ട്. ലോകകപ്പ് ഫുട്ബോളിൽ ഇത് ദൃശ്യവുമായി. ക്രിസ്റ്റ്യാനോയുടെ ആരോഗ്യത്തെക്കുറിച്ച് മെഡിക്കൽ സംഘത്തിന് അതിശയമാണ് തോന്നിയത്.

ജൂലൈ 16 നാണ് റയൽ വിട്ട് ക്രിസ്റ്റ്യാനോ യുവന്റസിലെത്തിയത്. ഈ പ്രായത്തിൽ തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് ചിലരെങ്കിലും ചോദിച്ചെന്നും മറുപടി കളത്തിലുണ്ടാകുമെന്നും റൊണാൾഡോ വ്യക്തമാക്കുന്നു. ഇനിയും നാലു വർഷം മികച്ച ഫോമിൽ കളിക്കാമെന്ന പ്രതീക്ഷയിലാണ് റോണോ. റയൽ മാഡ്രിഡിനായി 451 ഗോളുകൾ നേടിയ റൊണാൾഡോ സീരീ എ ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ്.
First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍