HOME » NEWS » Sports » RONALDO LEFT THE FIELD IN PROTEST AND PORTUGAL HOLD DRAW WITH SERBIA INT NAV

അർഹിച്ച ഗോൾ അനുവദിച്ചില്ല, പ്രതിഷേധവുമായി കളം വിട്ട് റൊണാൾഡോ - പോർച്ചുഗലിന് സമനില

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ' വാറും' , ഗോൾ ലൈൻ സാങ്കേതിക വിദ്യയും ഉപയോഗിക്കാത്തത് കൊണ്ട് പോർച്ചുഗലിന് നഷ്ടമായത് അർഹിച്ച ഗോളും വിജയവുമാണ്.

News18 Malayalam | news18-malayalam
Updated: March 28, 2021, 3:16 PM IST
അർഹിച്ച ഗോൾ അനുവദിച്ചില്ല, പ്രതിഷേധവുമായി കളം വിട്ട് റൊണാൾഡോ - പോർച്ചുഗലിന് സമനില
Ronaldo Portuagal
  • Share this:
ലോകകപ്പ് യോഗ്യത മത്സരത്തിൽ റഫറി ഗോൾ നൽകാത്തതിനെതിരെ പ്രതിഷേധിച്ച് കളം വിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ സെർബിയക്കെതിരായ മത്സരത്തിൽ കളിയുടെ അവസാന നിമിഷത്തിൽ 2-2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി ഗോൾ നേടിയത്. എന്നാൽ ഈ ഗോൾ റഫറി അനുവദിച്ചില്ല. റഫറിയുടെ. നടപടിയിൽ പ്രതിഷേധിച്ചായിരുന്നു താരം ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി പോയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രമം സെർബിയൻ താരം മിട്രോവിച്ച് തടഞ്ഞെങ്കിലും പന്ത് ഗോൾ വര കടന്നെന്ന് വളരെ വ്യക്തമായിരുന്നു. എന്നാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല. മത്സരത്തിന്റെ അവസാന മിനുട്ടിൽ വിജയ ഗോൾ നിഷേധിച്ചതോടെ രോക്ഷാകുലനായ റൊണാൾഡോ മത്സരം അവസാനിക്കുന്നതിന് മുൻപ് തന്നെ ക്യാപ്റ്റൻ ആം ബാൻഡ് ഊരിയെറിഞ്ഞ് ഗ്രൗണ്ടിൽ നിന്നും പോവുകയായിരുന്നു. റഫറിയോട് പ്രതിഷേധിച്ചതിന് റൊണാൾഡോക്ക് റഫറി മഞ്ഞ കാർഡ് കാണിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ആദ്യ പകുതിയിൽ 2-0ന് മുന്നിട്ട് നിന്ന പോർച്ചുഗലിനെ രണ്ടാം പകുതിയിൽ 2 ഗോൾ തിരിച്ചടിച്ച് സെർബിയ ഗോൾ നില ഒപ്പം ആക്കുകയായിരുന്നു. ഈ ഗോൾ അനുവദിക്കാതിരുന്നതോടെ കളി 2-2 സമനിലയിൽ അവസാനിച്ചു.

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ' വാറും' , ഗോൾ ലൈൻ സാങ്കേതിക വിദ്യയും ഉപയോഗിക്കാത്തത് കൊണ്ട് പോർച്ചുഗലിന് നഷ്ടമായത് അർഹിച്ച ഗോളും വിജയവുമാണ്.

കളിയുടെ മുഴുവൻ സമയവും തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കളി സമനിലയിലേക്ക് എന്ന് ഉറപ്പിച്ച് നിൽക്കുന്ന സമയത്തായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇഞ്ചുറി ടൈമിൻ്റെയും അവസാന മിനുട്ടിൽ ആണ് സൂപ്പർ താരം ലക്ഷ്യം കണ്ടത്. സെർബിയൻ ബോക്സിലേക്ക് ഉയർന്ന് പന്ത് നിയന്ത്രിച്ച താരം ഗോളിയെ കബളിപ്പിച്ച് വലയിലേക്ക് തിരിച്ച് വിടുകയായിരുന്നു. ഗോൾ എന്നുറപ്പിച്ച് റൊണാൾഡോ ആഘോഷിക്കാൻ തുടങ്ങിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. സൈഡ് റഫറിയുമായി കൂടിയാലോചിച്ച ശേഷം ഡച്ച് റഫറി ഡാനി മക്കലി ഗോൾ നിഷേധിക്കുകയാണുണ്ടായത്. ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതിഷേധിച്ച റൊണാൾഡോയെ മഞ്ഞക്കാർഡ് കാണിച്ചാണ് റഫറി അടക്കിയത്. ഇതോടെ ക്ഷുഭിതനായ താരം ഫൈനൽ വിസിലിന് കാക്കാതെ ഗ്രൗണ്ട് വിട്ടു. ഇറങ്ങി പോകുമ്പോൾ തൻ്റെ ആം ബാൻ്റും വലിച്ചെറിഞ്ഞാണ് അദ്ദേഹം പോയത്.

Also Read- ലിവർപൂൾ താരം മുഹമ്മദ് സലായെ പുകഴ്ത്തി ആരാധകർ

മത്സരശേഷം താരം തൻ്റെ പ്രതിഷേധം ഇൻസ്റ്റാഗ്രാമിലൂടെയും പരസ്യമാക്കി - " പോർച്ചുഗൽ ടീമിനെ നയിക്കാൻ ഉള്ള അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ അഭിമാന നിമിഷങ്ങളിൽ ഒന്നാണ്. എന്റെ രാജ്യത്തിനായി ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി നൽകും. അതിന് ഒരു മാറ്റവും ഉണ്ടാകില്ല.
എന്നാൽ നമ്മുടെ ജീവിതത്തിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള സമയങ്ങളുമുണ്ടാകാം. പ്രത്യേകിച്ചും ഒരു ജനതയെ മുഴുവനും മുറിവേൽപ്പിക്കവുന്ന നിമിഷങ്ങൾ.
തല ഉയർത്തി തന്നെ അടുത്ത വെല്ലുവിളിയെ നേരിടാനായി കാത്തിരിക്കുന്നു. " - റൊണാൾഡോ കുറിച്ചു.

Summary- Goal disallowed by referee in the match between Portugal and Serbia. Raging Ronaldo leaves the field throwing his arm band before the final whistle. Match ended in a draw as the last minute goal was not given.
Published by: Anuraj GR
First published: March 28, 2021, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories